Image

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു എസ് എയുടെ നേതാക്കള്‍ ഇന്ത്യയില്‍ പ്രചാരണത്തില്‍

Published on 11 May, 2019
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു എസ് എയുടെ നേതാക്കള്‍ ഇന്ത്യയില്‍ പ്രചാരണത്തില്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു എസ് എ പ്രസിഡന്റ് മൊഹിന്ദര്‍സിംഗ് ഗില്‍സിയന്റെ നേതൃത്വത്തില്‍ അമേരിക്കയില്‍ നിന്നുള്ള വിദേശഇന്ത്യക്കാരുടെ സംഘം ലോക്‌സഭാ ഇലക്ഷനില്‍ കോണ്‍ഗ്രസ്സ്ഥാനാര്‍ഥികളുടെ വിജയത്തിനുവേണ്ടി ഇന്ത്യയില്‍ പ്രചാരണം നടത്തുന്നു. ജനാധിപത്യത്തെയും ജനാധിപത്യസ്ഥാപനങ്ങളെയും സംരക്ഷിക്കുന്നതിനായി കോണ്‍ഗ്രസ് പാര്‍ട്ടിയെ അധികാരത്തിലേക്ക് തിരിച്ചെത്തിക്കുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധമാണന്ന് യു പി, ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളിലൂടെ നടത്തിയ പ്രചരണവേളയില്‍ ഗില്‍സിയന്‍ പറഞ്ഞു. മോദിയുഗം അവസാനിച്ച് ജനാധിപത്യം നാട്ടില്‍ സ്ഥാപിതമാകുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവച്ചു. 

ഓസ്‌ട്രേലിയ, യു കെ, ജര്‍മനി തുടങ്ങി വിവിധരാജ്യങ്ങളില്‍നിന്നുള്ള ഐ ഒ സി ടീമുകള്‍ പ്രചാരണത്തില്‍ പങ്കെടുത്തു.

എ ഐ സി സിക്ക് കീഴിലുള്ള ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാം പിട്രോഡ, ഐ ഒ സി ഡല്‍ഹിയുടെ സെക്രട്ടറി ഹിമാന്‍ഷു വ്യാസ് എന്നിവരെയും ടീം സന്ദര്‍ശിച്ചു. ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, ഹരിയാന മുന്‍മുഖ്യമന്ത്രി ഭൂപിന്ദര്‍ ഹൂഡ, ഹരിയാന പി സി സി പ്രസിഡന്റ് അശോക് തന്‍വര്‍ എന്നിവര്‍ക്കൊപ്പവും ടീം പ്രചാരണത്തില്‍ പങ്കുചേര്‍ന്നു.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു എസ് എയുടെ നേതാക്കള്‍ ഇന്ത്യയില്‍ പ്രചാരണത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു എസ് എയുടെ നേതാക്കള്‍ ഇന്ത്യയില്‍ പ്രചാരണത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു എസ് എയുടെ നേതാക്കള്‍ ഇന്ത്യയില്‍ പ്രചാരണത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു എസ് എയുടെ നേതാക്കള്‍ ഇന്ത്യയില്‍ പ്രചാരണത്തില്‍
Join WhatsApp News
overseas congress member 2019-05-11 11:34:01
when did this pitroda become a congress?? his statements are hurting congress and not helping the party.   Rahul ji and others distanced themselves with this fellow.   projects himself only- a one man show. shame!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക