തിരുവനന്തപുരം: ആരോപണ വിധേയനായ ഐജി ടോമിന് ജെ. തച്ചങ്കരിയെ സര്‍വീസില്‍
തിരിച്ചെടുക്കാനുള്ള നീക്കം ശരിയല്ലെന്നും, സര്‍ക്കാര്‍ എന്തിനാണ് ഇക്കാര്യത്തില്‍
വ്യഗ്രത കാണിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ചോദിച്ചു.
അതിനിടെ തച്ചങ്കരിക്കെതിരായ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് എന്‍ഐഎ
വ്യക്തമാക്കി. സര്‍വീസില്‍ തച്ചങ്കരിയെ തിരിച്ചടെക്കാനുള്ള തങ്ങളുടെ അഭിപ്രായം
സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്നും എന്‍.ഐ.എ വക്താക്കള്‍ അറിയിച്ചു.