Image

സര്‍വീസ് അവസാനിപ്പിച്ച് സ്വകാര്യ ബസ്; ടെക്‌നോപാര്‍ക്കില്‍ നിന്നുള്ള ലോ ഫ്‌ലോറുകള്‍ സൂപ്പര്‍ഹിറ്റ്

Published on 11 May, 2019
സര്‍വീസ് അവസാനിപ്പിച്ച് സ്വകാര്യ ബസ്; ടെക്‌നോപാര്‍ക്കില്‍ നിന്നുള്ള ലോ ഫ്‌ലോറുകള്‍ സൂപ്പര്‍ഹിറ്റ്

തിരുവനന്തപുരം: സ്വകാര്യ ബസ് മുതലാളിമാര്‍ക്ക് പിടിവീണതോടെ ടെക്‌നോപാര്‍ക്കില്‍ നിന്ന് കെഎസ്ആര്‍ടിസി ആരംഭിച്ച ദീര്‍ഘദൂര എസി ലോ ഫ്‌ലോര്‍ ബസുകള്‍ സൂപ്പര്‍ഹിറ്റ്. ആദ്യ ദിവസം തന്നെ ഓണ്‍ലൈന്‍ റിസര്‍വേഷനില്‍ തന്നെ മിക്ക സീറ്റുകളും തന്നെ ബുക്ക് ചെയ്തു കഴിഞ്ഞിരുന്നു. ശനിയാഴ്ച വൈകിട്ട് ടെക്‌നോപാര്‍ക്ക് ക്യാംപസിലെത്തിയ ബസിലെ ജീവനക്കാരെ ഐടി ജീവനക്കാര്‍ സ്വീകരിച്ചത്. നേരത്തെ സര്‍വീസ് നടത്തിയിരുന്ന കൈറോസ് ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയിരുന്നു. ഇതോടെയാണ് അവര്‍ സര്‍വീസ് അവസാനിപ്പിച്ചത്. തൊടുപുഴയിലേക്കും മുണ്ടക്കയത്തേക്കും സര്‍വീസ് നടത്തിയിരുന്നു.

തിരുവനന്തപുരം തൊടുപുഴ (വൈകിട്ട് 4.30ന് തമ്പാനൂര്‍– ഇന്‍ഫോസിസ് (5.00)  ടെക്ക്‌നോപാര്‍ക്ക് (5.05)  കഴക്കുട്ടം-പോത്തന്‍കോട്‌വെഞ്ഞാറുമുട്‌കൊട്ടാരക്കര  അടൂര്‍കോട്ടയം വഴി തൊടുപുഴയില്‍ രാത്രി 10.30ന്). തിരിച്ച് തൊടുപുഴയില്‍ രാത്രി 10.30ന്). തിരിച്ച് തൊടുപുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് രാവിലെ 4.30ന്.

തിരുവനന്തപുരം  മുണ്ടക്കയം (വൈകിട്ട് 4.30ന് തമ്പാനൂര്‍–ഇന്‍ഫോസിസ് (5.00) ടെക്ക്‌നോപാര്‍ക്ക്(5.05)  കഴക്കൂട്ഡം പോത്തന്‍കോട്‌വെഞ്ഞാറുമുട് അഞ്ചല്‍  പുനലൂര്‍പത്തനാപുരംകൂടല്‍  കോന്നി  പത്തനംതിട്ട  റാന്നി-എരുമേലി- കാഞ്ഞിരപളളി വഴി മുണ്ടക്കയത്ത് രാത്രി 9.30ന്) തിരിച്ച് മുണ്ടക്കയത്ത് നിന്ന് രാവിലെ 4.30ന്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക