Image

കൊച്ചി മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന് വിധി; പ്രതിസന്ധിയുടെ നടുവില്‍ ഫ്ളാറ്റ് ഉടമകള്‍.

കല Published on 11 May, 2019
കൊച്ചി മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന് വിധി; പ്രതിസന്ധിയുടെ നടുവില്‍ ഫ്ളാറ്റ് ഉടമകള്‍.
 

തീരദേശ നിയന്ത്രണ മേഖലാ ചട്ടം ലംഘിച്ച്  നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി വിധി വന്നതോടെ നിര്‍മ്മാതാക്കളില്‍ നിന്ന് ഫ്ളാറ്റുകള്‍ വാങ്ങിയ സാധാരണക്കാര്‍ പ്രതിസന്ധിയിലേക്ക്. അഞ്ച് ഫ്ളാറ്റ് ബില്‍ഡിഗുകള്‍ പൊളിച്ചു നീക്കണമെന്ന വിധി വന്നതോടെ ഈ ഫ്ളാറ്റുകള്‍ വാങ്ങിയ 350 പേരെയാണ് ഈ വിധി നേരിട്ട് ബാധിക്കുക. നിര്‍മ്മാതാക്കള്‍ ഇവ വിറ്റതിനുശേഷം പൂര്‍ണ്ണമായും കൈയൊഴിഞ്ഞിരിക്കുന്നതിനാല്‍ നേരിട്ട് ഉടമസ്ഥരെയാണ് വിധി ബാധിക്കുന്നത്. 
നിലവിലെ നിയമം അനുസരിച്ച് നിര്‍മ്മാതാകള്‍ക്കെതിരെ വഞ്ചാനാകുറ്റം ചുമത്തി കേസ് നല്‍കാമെങ്കിലും ഇവരില്‍ നിന്നും നഷ്ടപരിഹാരം നേടുന്നതിന് കൃത്യമായ വ്യവസ്ഥകളില്ല എന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഫ്ളാറ്റുകളിലെ അസോസിയേഷനുകള്‍ സംഘം ചേര്‍ന്ന് ഇപ്പോള്‍ സുപ്രീം കോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കാന്‍ പോകുകയാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക