Image

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അനുമതി നല്‍കിയത് ഒരാളുടെ വിയോജനക്കുറിപ്പോടെ

കല Published on 11 May, 2019
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അനുമതി നല്‍കിയത് ഒരാളുടെ വിയോജനക്കുറിപ്പോടെ

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളത്തിന് അനുമതി നല്‍കിയത് ജില്ലാതല നാട്ടാന നിരീക്ഷണ സമിതിയിലെ ഒരംഗത്തിന്‍റെ വിയോജനക്കുറിപ്പോടെ. മൃഗസംരക്ഷണ ബോര്‍ഡ് അംഗം എം.എല്‍ ജയചന്ദ്രനാണ് വിയോജനക്കുറിപ്പ് മിനിറ്റ്സില്‍ എഴുതിച്ചത്. വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ ഇദ്ദേഹം ഒഴിച്ച് ബാക്കിയെല്ലാവരും ആനയെ എഴുന്നള്ളിക്കുന്നതിനെ അനുകൂലിച്ചു. ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് ജില്ലാതല നിരീക്ഷണ സമിതിയാണ് ഉത്തരവാദി എന്ന് സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധിയിലെ പരാമര്‍ശം എടുത്തുകാട്ടിയാമ് ജയചന്ദ്രന്‍ വിയോജിപ്പ് രേഖപ്പെടുത്തിയത്. എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ അതിന്‍റെ ഉത്തരവാദിത്വം തനിക്കുണ്ടായിരിക്കില്ലെന്ന് ജയചന്ദ്രന്‍ അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക