Image

പെന്‍ഷന്‍ തുക കൊടുക്കാതിരുന്ന അമ്മയെ ഷോക്കടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച മകനെ അറസ്റ്റ്‌ ചെയ്‌തു

Published on 12 May, 2019
പെന്‍ഷന്‍ തുക കൊടുക്കാതിരുന്ന അമ്മയെ ഷോക്കടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച മകനെ അറസ്റ്റ്‌ ചെയ്‌തു


കുമളി: പെന്‍ഷന്‍ തുക കൊടുക്കാതിരുന്ന അമ്മയെ ഷോക്കടിപ്പിച്ച്‌ കൊല്ലാന്‍ ശ്രമിച്ച മകനെ അറസ്റ്റ്‌ ചെയ്‌തു. കുമളി ചെങ്കര എച്ച്‌എംഎല്‍എ എസ്റ്റേറ്റ്‌ പത്താം നമ്പര്‍ ലയത്തില്‍ താമസിക്കുന്ന രാജേന്ദ്രന്‍ (47) ആണ്‌ അറസ്റ്റിലായത്‌. വാതിലിന്റെ താഴിലേക്ക്‌ വൈദ്യുതി കടത്തിവിട്ടാണ്‌ അമ്മയെ കോള്‍പ്പെടുത്താന്‍ ശ്രമിച്ചത്‌.

ഭാര്യയും മക്കളുമായി പിണങ്ങിക്കഴിയുന്ന രാജേന്ദ്രന്‍ അമ്മക്കൊപ്പമായിരുന്നു താമസം. കഴിഞ്ഞ ദിവസം രാജേന്ദ്രന്‍ പെന്‍ഷന്‍ തുക ആവശ്യപ്പെട്ട്‌ അമ്മയുമായി വഴക്കിട്ട ശേഷം വീട്‌ വിട്ടിറങ്ങി പോയി. തുടര്‍ന്ന്‌ വീട്‌ രണ്ടു താഴുകള്‍ കൊണ്ട്‌ പൂട്ടിയ ശേഷം ഇതിലേക്ക്‌ വൈദ്യുതി കണക്ഷന്‍ കൊടുത്തു. കതകില്‍ തോട്ട അമ്മ ഷോക്കടിച്ച്‌ തെറിച്ചു വീഴുകയായിരുന്നു. നാളെ രാജേന്ദ്രനെ കോടതിയില്‍ ഹാജരാക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക