Image

ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട നിലയില്‍

Published on 12 May, 2019
ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട നിലയില്‍


കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആറാം ഘട്ട പോളിങ്‌ ആരംഭിക്കുന്നതിന്‌ മുന്‍പ്‌ ഇന്നലെ രാത്രിയാണ്‌ ഝാര്‍ഗ്രാം ജില്ലയിലെ ബിജെപി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌.

ഝാര്‍ഗ്രാമില്‍ ഇന്ന്‌ വോട്ടിങ്‌ നടക്കാനിരിക്കെയാണ്‌ രമണ്‍സിങ്‌ എന്ന പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്‌. തൃണമൂല്‍ കോണ്‍ഗ്രസാണ്‌ തങ്ങളുടെ പ്രവര്‍ത്തകന്റെ കൊലക്ക്‌ പിന്നിലെന്ന്‌ ബിജെപി ആരോപിച്ചു.
അതിനിടെ, അനന്ത ഗുചൈത്‌, രഞ്‌ജിത്‌ മൈതി എന്നീ മറ്റ്‌ രണ്ടു ബിജെപി പ്രവര്‍ത്തകരെ വെടിയേറ്റ്‌ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവിധയിടങ്ങളില്‍ ബിജെപി -തൃണമൂല്‍ കോണ്‍ഗ്രസ്‌ സംഘര്‍ഷം തുടരുന്നുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക