Image

ഭാര്യയുടെ യാത്രാ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്ന് പിഎസ്‍സി ചെയര്‍മാന്‍

Published on 12 May, 2019
ഭാര്യയുടെ യാത്രാ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്ന് പിഎസ്‍സി ചെയര്‍മാന്‍

തിരുവനന്തപുരം: ഭാര്യയുടെ യാത്രാ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യവുമായി പി എസ് സി ചെയര്‍മാന്‍ എം കെ സക്കീര്‍ . ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള യാത്രയില്‍ ഭാര്യയെ കൂടെകൂട്ടുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കണെമെന്നാണ് ആവശ്യം. സര്‍ക്കാരിന് നല്‍കിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.പ്രത്യേക ദൂതന്‍ മുഖേനയാണ് പിഎസ് സി ചെയര്‍മാന്‍ സര്‍ക്കാറിന് കത്ത് കൈമാറിയിരിക്കുന്നത്.

പി എസ് സി ചെയര്‍മാന്‍മാരുടെ ദേശീയ സമ്മേളനം അടക്കമുള്ള ഔദ്യോഗിക പരിപാടികളില്‍ ഭാര്യക്കും ക്ഷണം ഉണ്ടാവാറുണ്ട്.മറ്റു സംസ്ഥാനങ്ങളില്‍ ഭാര്യമാരുടെ യാത്ര ചെലവ് സര്‍ക്കാരാണ് വഹിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഇങ്ങനെയൊരു പതിവില്ല. ഇതിനാല്‍ ഭാര്യയുടെ യാത്ര ചെലവിനുള്ള പണം അനുവദിച്ചുകൊണ്ട് ഉത്തരവ് വേണമെന്നാണ് കത്തിലെ ആവശ്യം. പി എസ് സി ചെയര്‍മാന്‍ എം കെ സക്കീറിന്റ ആവശ്യപ്രകാരം സെക്രട്ടറി സാജു ജോര്‍ജ് കത്ത് സര്‍ക്കാന് കൈമാറിയത് .

ഒന്നരലക്ഷത്തിലധികം ശമ്ബളം, ഔദ്യോഗിക വസതിയും വാഹനവും ഇതിന്‌ പുറമെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് തുല്യമായ ഡി എ എന്നിവയാണ് പിഎസ് സി ചെയര്‍മാന്‍റെ നിലവിലുള്ള ആനുകൂല്യങ്ങള്‍. ഇതിനുപുറമെയാണ് ഭാര്യയുടെ കാര്‍, യാത്ര ചെലവ് എന്നിവ സര്‍ക്കാര്‍ വഹിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക