ന്യൂഡല്‍ഹി:സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങളെ തുറന്ന് കാട്ടി ചര്‍ച്ചയായി മാറിയ ഒന്നാണ് മീടൂ ക്യാമ്ബെയിന്. ഇപ്പോള്‍ മീടുവിന് ബദലായി പുതിയ ക്യാമ്ബെയിനുമായി എത്തിയിരിക്കുകയാണ് പുരുഷന്മാരും. മെന്‍ടൂ എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന ക്യാംപെയ്നാണു വലിയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരിക്കുന്നത്.
പീഡനക്കേസില്‍ ടെലിവിഷന്‍ താരം കരണ്‍ ഒബ്രോയിയുടെ അറസ്റ്റാണ് മെന്‍ ടൂ ക്യാമ്ബയിനിലൂടെ വലിയ രീതിയില്‍ ചര്‍ച്ചയായിരിക്കുന്നത്. താരത്തെ അറസ്റ്റ് ചെയ്തതിനെതിരെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.
പുരുഷന്മാര്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളും മെന്‍ ടൂ ക്യാമ്ബയിനെ പിന്തുണച്ച് രംഗത്ത് വന്നുകഴിഞ്ഞു. തുല്യത, ലിംഗസമത്വം തുടങ്ങി ആവശ്യങ്ങളാണ് ഈ ക്യാമ്ബയിനെ പിന്തുണയ്ക്കുന്നവര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍. വനിത കമ്മീഷന് പോലെ ദേശീയ പുരുഷ കമ്മീഷന് സ്ഥാപിക്കണമെന്നും ഇവര്‍ ആവശ്യമുയര്‍ത്തുന്നു.
2017 ല്‍ അലീസ മിലാനോ തുടങ്ങി വെച്ച മീ ടൂ ഹാഷ് ടാഗ് ക്യാമ്ബയിന് വൈറലായതോടെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു കൊണ്ട് രംഗത്ത് വന്നത്.