Image

സദാചാര പോലീസ് പോലീസുകാരനെ ഭീഷണിപ്പെടുത്തി

Published on 24 April, 2012
സദാചാര പോലീസ് പോലീസുകാരനെ ഭീഷണിപ്പെടുത്തി
കാസര്‍ഗോഡ്: പോലീസുകാരനെ സദാചാര പോലീസ് ചമഞ്ഞെത്തിയ നാലംഗസംഘം ഭീഷണിപ്പെടുത്തി. കഴിഞ്ഞ ദിവസം വൈകുന്നേരം 4.30 ഓടെ വിദ്യാനഗര്‍ ഗവ. കോളജിനു എതിര്‍വശത്തുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിലാണു സംഭവം.
എആര്‍ ക്യാമ്പിലെ കോണ്‍സ്റ്റബിള്‍ കെ. വിനോദിനെയാണ് ഭീഷണിപ്പെടുത്തിയത്. ആലംപാടി സ്‌കൂളില്‍ താത്കാലിക അധ്യാപകനായിരിക്കെ പഠിപ്പിച്ച ഒരു വിദ്യാര്‍ഥിനിയോടു സംസാരിച്ചതിനാണു പരിസരത്തുണ്ടായിരുന്ന നാലംഗസംഘം പോലീസുകാരനെ തടഞ്ഞുവച്ചു ഭീഷണിപ്പെടുത്തിയത്. പേരും സ്ഥലവും ചോദിച്ചുകൊണ്ടായിരുന്നു സദാചാരപോലീസിന്റെ ഇടപെടല്‍. ഇതുസംബന്ധിച്ചു വിനോദ് ടൗണ്‍ പോലീസില്‍ പരാതി നല്‍കി.

വിനോദിനെ തടഞ്ഞുവച്ച സംഘത്തില്‍പ്പെട്ട നായന്‍മാര്‍മൂല സ്വദേശിയായ മുര്‍ഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാസര്‍ഗോഡും പരിസരങ്ങളിലും സദാചാരപോലീസിന്റെ ഇടപെടലുകള്‍ പൊതുസമൂഹത്തില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. അതേസമയം ഇത്തരം സംഭവങ്ങളെക്കുറിച്ചു പോലീസിനു വിവരം ലഭിക്കുന്നുണെ്ടങ്കിലും നടപടി വൈകുന്നതു ഇവരുടെ പ്രവര്‍ത്തനം വ്യാപിക്കാന്‍ ഇടയാക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക