Image

രണ്ട് ഇറ്റാലിയന്‍ നാവികര്‍ക്കും ക്രിസ്തുവിന്റെ നാമത്തില്‍ മാപ്പ്

Published on 24 April, 2012
രണ്ട് ഇറ്റാലിയന്‍ നാവികര്‍ക്കും ക്രിസ്തുവിന്റെ നാമത്തില്‍ മാപ്പ്
കൊച്ചി: കപ്പലില്‍ നിന്ന് വെടിവെച്ച കേസിലുള്‍പ്പെട്ട രണ്ട് ഇറ്റാലിയന്‍ നാവികര്‍ക്കും ക്രിസ്തുവിന്റെ നാമത്തില്‍ മാപ്പ് നല്‍കുന്നതായി മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ വ്യക്തമാക്കുന്നു. മുദ്രപ്പത്രത്തില്‍ ഇക്കാര്യം രേഖപ്പെടുത്തി ഒപ്പിട്ടു നല്‍കുകയാണ് ചെയ്തിട്ടുള്ളത്.

ഫിബ്രവരി 15-ന് ഉണ്ടായ സംഭവത്തില്‍ കടുത്ത വിഷമമുണ്ടെന്നാണ് കപ്പലില്‍ നിന്നുള്ള വെടിവെപ്പിനെപ്പറ്റി രേഖയില്‍ പറയുന്നത്. അനാവശ്യമായിരുന്ന ആ സംഭവം തങ്ങളുടെ ജീവിതത്തെ എന്നന്നേക്കും ബാധിക്കുന്നതാണ്.
എന്നാല്‍ അതിന്റെ പേരില്‍ എടുത്ത കേസുകളില്‍ നാവികരെ പ്രോസിക്യൂട്ട് ചെയ്യേണ്ടെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും രേഖയില്‍ പറയുന്നു. ഫാ. ചര്‍ച്ചിലും ഫാ. വില്‍ഫ്രഡുമാണ് ഒത്തുതീര്‍പ്പിന് വഴിയൊരുക്കിയത്. ഇവര്‍ യഥാക്രമം സൗത്ത് ഏഷ്യന്‍ ഫിഷര്‍മെന്‍ ഫ്രറ്റേണിറ്റിയുടെ ജനറല്‍ സെക്രട്ടറിയും കന്യാകുമാരി ഇരവിമണ്‍തുറൈ പള്ളി വികാരിയുമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക