Image

കേള്‍വിശക്തി നഷ്ടപ്പെട്ടെന്ന പരാതിയുമായി വീണ്ടും ഡിവൈഎസ്​പി

Published on 24 April, 2012
കേള്‍വിശക്തി നഷ്ടപ്പെട്ടെന്ന പരാതിയുമായി വീണ്ടും ഡിവൈഎസ്​പി
തൃശ്ശൂര്‍: സി.ബി.ഐ. മര്‍ദ്ദിച്ച് കേള്‍വിശക്തി നഷ്ടപ്പെട്ടെന്ന പരാതിയുമായി വീണ്ടും ഡിവൈഎസ്​പി എന്‍. അബ്ദുള്‍ റഷീദ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെത്തി. ചെവിക്ക് കടുത്ത വേദനയുണ്ടെന്നും ഇയാള്‍ പരാതിപ്പെട്ടു. റഷീദിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക് ചെവിക്ക് കാര്യമായ തകരാറുകള്‍ സംഭവിച്ചതായി കണ്ടെത്താനായില്ല.

ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ സി.ബി.ഐ. അറസ്റ്റ് ചെയ്ത ഡിവൈഎസ്​പി എന്‍. അബ്ദുള്‍ റഷീദിനെ കാക്കനാട് സബ് ജയിലില്‍നിന്നാണ് കൊണ്ടുവന്നത്. ചൊവ്വാഴ്ച രാവിലെ 11 ഓടെ ഇ.എന്‍.ടി. വിഭാഗത്തില്‍ പരിശോധനയ്‌ക്കെത്തിയ റഷീദിനെ ഡോ. തുളസീധരന്‍ പരിശോധിച്ചു. സി.ബി.ഐ. മര്‍ദ്ദിച്ചെന്ന പരാതി ഇയാള്‍ വീണ്ടും ഉന്നയിച്ചു. അരമണിക്കൂര്‍ പരിശോധനയ്ക്കു ശേഷം ഇയാളെ വീണ്ടും സബ് ജയിലിലേക്ക് കൊണ്ടു പോയി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക