Image

എഞ്ചല മൈ ഏഞ്ചല (നോവല്‍ -8: നീന പനക്കല്‍)

നീന പനക്കല്‍ Published on 13 May, 2019
എഞ്ചല മൈ ഏഞ്ചല (നോവല്‍ -8: നീന പനക്കല്‍)
ആദാമിനെയും ഹവ്വയെയും ദൈവം കൂട്ടിച്ചേര്‍ത്തതു പോലെ, അബ്രഹാമിനെയും സാറായെയും, ഐസക്കിനെയും റിബേക്കയെയും, ജേക്കബിനെയും റെയ്ച്ചലിനെയും കൂട്ടിച്ചേര്‍ത്തതു പോലെ ദൈവം നിങ്ങളെയും കൂട്ടിച്ചേര്‍ക്കട്ടെ. റെവറന്റ് ഡോക്ടര്‍ വില്ല്യം മാഡിസണ്‍ ആശീര്‍ വദിച്ച് , ഞങ്ങളെ കൊണ്‍ ട് സത്യവാചകം ചൊല്ലിച്ചു. '' മരണം വേര്‍പെടുത്തുന്നതു വരെ ഞങ്ങള്‍ ഈ ബന്ധത്തില്‍ നിന്ന് വേര്‍പിരിയില്ല.'' ഞങ്ങള്‍ പരസ്പരം മോതിരം കൈ മാറി.

' എന്നില്‍ നിക്ഷിപ്തമായ അധികാരപ്രകാരം , ഞാന്‍ നിങ്ങളെ ഭര്‍ത്താവും ഭാര്യയും ആയി പ്രഖ്യാപ ിക്കുന്നു. യു മെ കിസ്സ് ദി ബ്രൈഡ്.' അദ്ദേഹം ഞങ്ങളെ നോക്കി പുഞ്ചിരിച്ചു.

ഗ്രെഗ്ഗ് ലജ്ജയോടെ എന്നെ വേഗം ഒന്നു കിസ്സ് ചെയ്തു എന്നു വരുത്തി. എന്താ ഇവനിങ്ങനെ? ഞാന്‍ അതിശയിച്ചു. എന്‍ ഗേജ്‌മെന്റ് മോതിരം എന്റെ കൈയില്‍ അണിയിച്ചപ്പോള്‍ ഇവന്‍ എന്നെ കിസ്സ് ചെയ്തില്ല. ഇപ്പോള്‍ വിവാഹം കഴിഞ്ഞിട്ടും െഗ്രഗ്ഗില്‍ ഒരു ഔല്‍സുക്യവും കാണുന്നില്ല.. ഞാന്‍ ചെയ്തത് തെറ്റായിപ്പോയോ? മറ്റൊരു ഡിസാസ്റ്ററിലേക്കാണോ ഞാന്‍ വന്നു പെട്ടത്?

വഴിയേ കാണാം . കാത്തിരിക്കുകതന്നെ.

' വിവാഹ സമയത്ത് റെവറന്റ് മാഡിസണ്‍ ഉരുവിട്ട ഇതേ വാചകങ്ങളാണല്ലൊ ഞാനും ജാക്ക്‌സണ്‍ ഫെഡര്‍മാനും സിനഗോഗില്‍ വച്ച് വിവാഹിതരായപ്പോള്‍ ഞങ്ങളെയും റാബായി ആശീര്‍വദിച്ച് പറഞ്ഞത്!! റാബായിയോടൊപ്പം ഏറ്റു ചൊല്ലിയതും ഈ റെവറന്റ് പറഞ്ഞ വാചകങ്ങളാണല്ലൊ.' ഞാന്‍ െഗ്രഗ്ഗിനോട് ചോദിച്ചു. 'ഇതെങ്ങനെ സംഭവിച്ചു?'.

'ഇതില്‍ ആശ്ചര്യപ്പെടാന്‍ ഒന്നുമില്ല ലീസാ ' ഗ്രെഗ്ഗ് മന്ദഹസിച്ചു. ' ബൈബിളിലെ പഴയ നിയമം ആണ് യഹൂദരുടെ തോറ. നിനക്കത് അറിയില്ലായിരുന്നോ?'

ഓ. വാട്ട് ഡു യു നൊ. എന്റെ മനസ്സ് മുന്നോട്ടോടി. എന്നിട്ടാണ് ഞാന്‍ മതം മാറിയപ്പോള്‍ മമ്മി വലിയ പ്രഹസനങ്ങള്‍ ഉണ്‍ ടാക്കിയത്. മമ്മിയുടെ പാപ്പ ചൂണ്‍ ടിക്കാണിച്ച വരികള്‍ വായിക്കുക എന്നതില്‍ കവിഞ്ഞ് മമ്മിക്ക് തോറയെ കുറിച്ച് ഒന്നുമറിയില്ലായിരുന്നു. അറിയാമായിരുന്നെങ്കില്‍ ഇത്രമാത്രം വെറുപ്പ് എന്നോട് കാട്ടുകയില്ലായിരുന്നു. എന്നെ തെറ്റുകാരി എന്ന് വി ധിക്കില്ലായിരുന്നു.

കാറബെലിനെയും മമ്മിയെയും ഞാന്‍ വിവാഹത്തിന് ക്ഷണിച്ചില്ല. വെറും പത്തോ, പന്ത്രണ്‍ ടോ പേരാണ് ചടങ്ങില്‍ പങ്കു കൊണ്‍ ടത്. ഞങ്ങളുടെ വിവാഹ നിശ്ചയം നടന്ന ബാറില്ത്തന്നെ ഞങ്ങള്‍ അവര്‍ക്കായി ഡിന്നര്‍ ഏര്‍പ്പാടാക്കിയിരുന്നു.

ഞങ്ങളുടെ റെവറന്റ് മാഡിസനും , അദ്ദേഹത്തിന്റെ ഒപ്പം അള്‍ത്താരയില്‍ ശുശ്രൂഷ ചെയ്ത ചെറുപ്പക്കാരും ബാറില്‍ ഏര്‍പ്പെടുത്തിയ ഡിന്നറില്‍ പങ്കെടുത്തില്ല. ' മറ്റൊരവസരത്തിലാവട്ടെ ഗ്രെഗ്ഗ് ' റെവറന്റ് ക്ഷമാപണം പോലെ പറഞ്ഞു. ' ഈ ചെറുപ്പക്കാരുമായി ഞാന്‍ ബാറില്‍ വരുന്നത് നന്നല്ല.'

അദ്ദേഹം എന്നെ നോക്കി വല്ലായ്മയോടെ ചിരിച്ചു 'സോറി.'

' ഞങ്ങള്‍ക്ക് മനസ്സിലാവും റെവറന്റ് മാഡിസണ്‍.' ഞാന്‍ പറഞ്ഞു. ' ഒരു ദിവസം ഞങ്ങളുടെ താമസ സ്ഥലത്തേക്ക് നിങ്ങള്‍ എല്ലാവരും കൂടി വരണം. ഗ്രെഗ്ഗ് നന്നായി പാചകം ചെയ്യും. വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനും. അവിടെ വന്ന് ഗ്രെഗ്ഗ് പാകം ചെയ്ത ഭക്ഷണം കഴിക്കണം. ഞാന്‍ സത്യമായിട്ടു പ റയുകയാണ്. യു വില്‍ എഞ്ചോയ് ഹിസ് കുക്കിങ്ങ്. ഒരു ദിവസം നിശ്ചയിച്ചോളു. എന്നിട്ട് ഞങ്ങളെ അറിയിക്കു. '

മാഡിസന്റെ മുഖം വിടറ്ന്നു. 'താങ്ക്യു ലീസാ. ക്ഷണിച്ചതിനു നന്ദി. തീര്‍ച്ചയായും ഞങ്ങള്‍ വരും ഏഞ്ചല വളരെ സന്തോഷത്തിലായിരുന്നു. പുത്തനുടുപ്പും മേക്കപ്പും അവളെ സുന്ദരിയാക്കി എന്ന് എനിക്ക് തോന്നി. അവളെയും ലിലിയനെയും ബാറില്‍ കൊണ്‍ ടു പോകുക അസാധ്യമായതു കാരണം , ഏഞ്ചലയുടെ നേഴ്‌സും ബേബിസിറ്ററുമായ മലിസയുടെ വീട്ടില്‍, അവരെ ഞങ്ങള്‍ ചെന്നു വിളിക്കുന്നതു വരെ നിര്‍ത്താന്‍ ഏര്‍പ്പാടാക്കിയിരുന്നു . ലിലിയനെ അവിടെ നിര്‍ത്തുന്നതിന് മലീസക്ക് ഡോളര്‍ കൊടുക്കണം. ഏഞ്ചലയുടെ ബേബിസിറ്റിങ്ങിനു് ഒന്നും കൊടുക്കണ്‍ ടാ. ഇന്‍ഷ്വറന്‍സ് വഴി ഡോളര്‍ അവര്‍ക്ക് കിട്ടിക്കൊള്ളും. ഏഞ്ചലക്കേറ്റവും ഇഷ്ടമുള്ള തല കളഞ്ഞ കൊഞ്ച് പാകം ചെയ്തതും അതിന്റെ സോസും മതിയാവോളം കഴിക്കാന്‍ അവര്‍ തന്നെ പാകം ചെയ്തു . ഡിന്നറിന് സമയമായപ്പോള്‍ ബേബിസിറ്റര്‍ വന്ന് അവരെ കൊണ്‍ ടുപോകയും ചെയ്തു.

ആദ്യം ബേബിസിറ്ററോടൊപ്പം പോകാന്‍ ഏഞ്ചല വിസ്അമ്മതിച്ചെങ്കിലും, ബേബിസിറ്ററുടെ വീട്ടില്‍ അവളെ കാത്തിരിക്കുന്നത് എന്താണെന്നറിഞ്ഞപ്പോള്‍ അങ്ങോട്ട് ഓടാനവള്‍ക്ക് ധൃതിയായി.

ലിലിയന്‍ ഒരു പരാതിയും പറഞ്ഞില്ല. പ്രതിക്ഷേധിച്ചതു മില്ല. പ്രായപൂര്‍ത്തിയാവാത്ത തന്നെ ബാറില്‍ കയറ്റുകയില്ല എന്ന് അവള്‍ക്ക് പൂര്‍ണ്ണബോധ്യമുണ്‍ ടായിരുന്നു. ഒരു റെസ്റ്റോറണ്‍ ടിലേക്കാണ് മാതാപിതാക്കളോടൊപ്പം പോകുന്നതെങ്കില്‍ കൂടിയും പ്രായപൂര്‍ത്തിയാവാത്ത തനിക്ക് മദ്യമോ വീഞ്ഞോ ഓര്‍ഡര്‍ ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ല. മാതാപ ിതാക്കളുടെ ഒപ്പമിരിക്കുന്ന ചെറുപ്പക്കാര്‍ക്കോ കുട്ടികള്‍ക്കോ രഹസ്യമായി മദ്യം കുടിക്കാന്‍ കൊടുക്കുന്നത് കണ്‍ ടു പിടിക്കപ്പെട്ടാല്‍ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ സിറ്റിക്ക് അ ധികാരമുണ്‍ ടെന്ന കാര്യം ലിലിയനറിയാം. ഒരു മൈനറിന്റെ ഭാവിയെ അവഗണിച്ചു എന്ന കുറ്റം അവരില്‍ ആരോപിക്കപ്പെടും.

ബാര്‍ അടയ്ക്കേണ്‍ ട സമയമായപ്പോള്‍ ഗ്രെഗ്ഗ് എഴുന്നേറ്റു. ' നമുക്ക് പോകാം ലീസാ. കുട്ടികള്‍ നമ്മെ കാത്തിരുന്നു മുഷിഞ്ഞു കാണും.'

'ഇല്ല ഗ്രെഗ്ഗ്. അവര്‍ എപ്പോഴേ ഉറങ്ങിക്കാണും.. വിഷമിക്കാതിരിക്കു.'

ഞങ്ങള്‍ മലീസയുടെ വീട്ടിലെത്തിയപ്പോള്‍ അതിരാവിലെ രണ്‍ ടു മണിയായി. ബെല്ലടിച്ചതും ലിലിയന്‍ വന്ന് കതകു തുറന്നു. പിന്നാലെ ബേബിസിറ്ററുമെത്തി. ' സോറി ലിസാ, ഞാന്‍ അല്പ്പം ഉറങ്ങിപ്പോയി. ഞാനും ലിലിയനും കൂടി ഒരു മൂവി കാണുകയായിരുന്നു. എന്റെ കണ്ണടഞ്ഞു പോയി. ഞാന്‍ ഏഞ്ചലയെ ഉണര്‍ത്തി കൊണ്‍ ടു വരാം.'

'ഏഞ്ചല വഴക്കൊന്നും ഉണ്‍ ടാക്കിയില്ലല്ലൊ?' ' ഇല്ല. ഷി വാസ് വെരി ഹാപ്പി. പക്ഷേ....'

' എന്തു പക്ഷേ?' അവര്‍ പറയാന്‍ മടിക്കുന്നതു കണ്‍ ട് ഞാന്‍ നിര്‍ബന്ധിച്ചു. 'എന്തായാലും പ റഞ്ഞോളു.'

' ഞാനൊരു അവിവേകം പറഞ്ഞു പോയി ലീസാ.' അവര്‍ ക്ഷമാപണം പോലെ പറഞ്ഞു.' ഇന്നു മുതല്‍ മമ്മിയോടൊപ്പം ഗ്രെഗ്ഗും നിങ്ങളുടെ വീട്ടിലുണ്‍ ടാവും' എന്നു പറഞ്ഞു .

അവള്‍ സത്യത്തില്‍ വയലന്റ് ആയി ലീസാ. ലിലിയന്‍ ഇവിടെ ഉണ്‍ ടായിരുന്നത് ഭാഗ്യമായി. അല്ലെങ്കില്‍ അവളെന്നെ ദേഹോപദ്രവം ഏല്പ്പിക്കുമയിരുന്നു.'

ഒരു സോറി പറയാനല്ലാതെ മറ്റൊന്നിനും എനിക്ക് കഴിഞ്ഞില്ല. ഞാന്‍ പ്ര തീക്ഷിച്ചിരുന്നു ഏഞ്ചല വഴക്കുണ്‍ ടാക്കുമെന്ന്. അവളെ പറഞ്ഞു മനസ്സിലാക്കാന്‍ പ്രയാസമാണെന്നും.

എന്റെ കാറില്‍ എപ്പോഴും പാസഞ്ചര്‍ സീറ്റില്‍ വച്ച അവളുടെ കാര്‍ സീറ്റില്‍ എന്നോടൊപ്പം എന്നെ ചാരി ഇരിക്കുമായിരുന്ന ഏഞ്ചലക്ക് , ഞാന്‍ ഗ്രെഗ്ഗിനോടൊപ്പം ആ രാത്രി അവന്റെ കാറിന്റെ പാസഞ്ചര്‍ സീറ്റില്‍ ഇരുന്നത് തീരെ ഇഷ്ടമായില്ല.

പാതിയുറക്കത്തിലായിരുന്നതു കൊണ്‍ ട് അധികം ബഹളം വച്ചില്ല എന്നു മാത്രം. ഗ്രെഗ്ഗ് എല്ലാം മനസ്സിലാക്കും എന്നെനിക്ക് പൂര്‍ണ്ണ വിശ്വാസം ഉണ്‍ ടായിരുന്നു. എല്ലാം അറിഞ്ഞ ശേഷമാണല്ലൊ ഈ വിവാഹം നടന്നത്. പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍ ഊണുമേശയില്‍ എന്നോടൊപ്പം ഇരുന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്ന ഗ്രെഗ്ഗിനോട് ഏഞ്ചല ചോദിച്ചു: 'നിങ്ങളെന്താ ഇവിടെ ചെയ്യുന്നത്? നിങ്ങളെന്തിനാ എന്റെ മമ്മിയുടെ അടുത്തിരിക്കുന്നത്? ഷി ഈസ് മൈ മമ്മി. നിങ്ങള്‍ ഇപ്പോള്‍ ഇവിടെ നിന്ന് പേ ാകണം.
അവള്‍ എന്റെ നേര്‍ക്ക് തിരിഞ്ഞു. ' ഇയാളെ പോകാന്‍ പറയൂ മമ്മി. ഇയാളുടെ വീട്ടില്‍ പോകാന്‍ പ റയൂ.'

'ഏഞ്ചലാ, ബേബീ, ഗ്രെഗ്ഗ് ഇന്നുമുതല്‍ ഇവിടെയാണ് താമസിക്കുക. ഇനി ഇതാണ് െഗ്രഗ്ഗിന്റെയും വീട്. നമ്മള്‍ നാലുപേരും ഇവിടെ സന്തോഷമായി ജീവിക്കും.'

'നോ' അവള്‍ അലറി. ' ഹി ഈസ് ഏ ബാഡ് മാന്‍. ഐ ഡോണ്‍ ട് ലൈക്ക് ഹിം. ടെല്‍ ഹിം ടു ഗോ എവേ. അവന്‍ അവന്റെ വീട്ടില്‍ പോയി താമസിക്കട്ടെ.'

' എഞ്ചല വാ. ഞാനൊരു കാര്യം പറയട്ടെ ' എന്നു പറഞ്ഞ് ലിലിയന്‍ അവളെ വിളിച്ച് അവരുടെ മുറിയില്‍ കൊണ്‍ ടുപോയി വാതിലടച്ചു. അല്പ്പ സമയത്തിനുള്ളില്‍ അവടെ പൊരിഞ്ഞ യുദ്ധം നടക്കുന്ന ശബ്ദം കേള്‍ക്കായി. ഞാന്‍ ഗ്രെഗ്ഗിനെ നോക്കി.

' ഇതെല്ലാം ഞാന്‍ പ്രതീക്ഷിച്ചതു തന്നെ ലീസാ.' ഗ്രെഗ്ഗ് മന്ദഹസിച്ചു.

എന്റെ മക്കളെ ദത്തെടുക്കാനും ഒരു പിതാവിന്റെ കടമകള്‍ പാലിക്കാനും ഗ്രെഗ്ഗിനു അതിയായ ആ ഗ്രഹമുണ്‍ ടായത് അവന് എന്നോടുള്ള അത്യധികമായ സ്‌നേഹം കൊണ്‍ ടു മാത്രമാണ്. വലിയ ൈധര്യശാലിയാണെന്നു പുറമേ ഭാവിച്ചെങ്കിലും അവന്റെ ഉള്ളം ഭയം കൊണ്‍ ട് കലുഷിതമായിരുന്നു.

ലിലിയനെ കുറിച്ച് വലിയ ആശങ്കകളൊന്നും ആവശ്യമില്ല എന്നവനറിയാം. അവള്‍ നല്ല ബുദ്ധിശക്തിയുള്ള കുട്ടിയാണെന്ന് എന്നില്‍ നിന്നും അവന്‍ മനസ്സിലാക്കിയിരുന്നു. ഏറെ കാലമായി ഒരാണ്‍തുണയില്ലാതെ ജീവിക്കുന്ന തന്റെ മമ്മിയെ സ്‌നേഹിക്കാനും കരുതാനും ഒരാളുണ്‍ ടാവുക - അവള്‍ക്ക് അതില്‍ സന്തോഷമേ തോന്നൂ.

എന്നാല്‍ മനസ്സിനും ശരീരത്തിനും വളര്‍ച്ചയില്ലാത്ത ഒരു ചെറുപ്പക്കാരിയെ ദത്തെടുത്താല്‍ എന്തൊക്കെ പ്രതികൂലാനുഭവങ്ങള്‍ ഉണ്‍ ടാവാനിടയാവും എന്ന ചിന്ത അവന്റെ മനസ്സിനെ പീഢിപ്പിച്ചിരുന്നു. ഇപ്പോളിതാ, ഈ ആദ്യ ദിവസം തന്നെ ഏഞ്ചല എന്തൊക്കെ യാണ് വിളിച്ചു പറയുന്നത്? അവനൊരു ചീത്ത മനുഷ്യനാണ െത്ര. അടുത്തു പരിചയമില്ലാത്ത ഒരാളെ എങ്ങനെ ചീത്ത മനുഷ്യനോ അതോ നല്ല മനുഷ്യനോ എന്ന് അവള്‍ക്കറിയാനാവും?

' എന്താ ആലോചിക്കുന്നത്?' ഞാന്‍ ഗ്രെഗ്ഗിനെ ചിന്തയില്‍ നിന്ന് ഉണര്‍ത്തി. ' നമുക്ക് കുറച്ചു കൂടി കിടക്കാം . ഞാന്‍ നന്നേ തളര്‍ന്നിരിക്കുന്നു. എത്ര പ്രാവശ്യമണ് ''ന്യൂ ബ്രൈഡ് '' എന്ന നിലയില്‍ എനിക്ക് ഡാന്‍സ് ചെയ്യേണ്‍ ടതായി വന്നത്!! ബാറില്‍ കടന്നു വന്നവരില്‍ ഭൂരിപക്ഷം പേ രും , അവര്‍ നമ്മുടെ പാര്‍ട്ടിയില്‍ ഉള്ളവര്‍ അല്ലായിരുന്നിട്ടുപോലും , എന്റെ മുന്‍പില്‍ വന്നു കൈ നീട്ടി' മേ ഐ ഹാവ് ദിസ് ഡാന്‍സ്' എന്നു ചോദിച്ചു. ഞാനെന്താ പറയുക? ചിലരോട് ഞാന്‍ വളരെ ടയേടാണെന്നു പ റഞ്ഞ് ഒഴിഞ്ഞു മാറുകയും ചെയ്തു. എഴുന്നേല്ക്കു ഗ്രെഗ്ഗ്. നീയും വന്ന് കുറച്ചു നേരമെങ്കിലും കിടക്കൂ.'

മറുത്തൊന്നും പറയാതെ ഗെഗ്ഗ് എഴുന്നേറ്റ് എന്നോടൊപ്പം വന്നു കിടക്കയില്‍ കയറി. എന്നോട് ഗുഡ്‌നൈറ്റ് പോലും പറയാതെ അവനുറങ്ങി. ഞാനും അവനോടൊപ്പം കിടക്കയില്‍ കയറി.

പിറ്റേന്ന് എഴുന്നേറ്റത് പതിനൊന്നു മണിക്കാണ്. ' ബ്രേക്ക്ഫാസ്റ്റ് കഴിക്കേണ്‍ ട സമയം കഴിഞ്ഞല്ലൊ ലീസാ. ' ഗ്രെഗ്ഗ് പറഞ്ഞു. ' േബ്രക്ക് ഫാസ്റ്റും ലഞ്ചും ചേര്‍ത്ത് ഞാനൊരു സൂപ്പര്‍ ബ്രഞ്ചുണ്‍ ടാക്കാം. എന്താ? നിന്റെ ഫ്രിഡ്ജിനകത്ത് എന്തൊക്കെയുണ്‍ ടെന്ന് ഞാനൊന്നു നോക്കട്ടെ.'

'എന്റെ മമ്മിയുടെ ഫ്രിഡ്ജില്‍ തൊട്ടുപേ ാകരുത്.' ഏഞ്ചല ഓടി വന്ന് ഫ്രിഡ്ജിന്റെ മുന്നില്‍ നിന്നു.' ഞാന്‍ നിന്നോടു പറഞ്ഞു നിന്റെ വീട്ടില്‍ പേ ാകാന്‍. ഗോ എവെ.'

' ഞാന്‍ നിന്നോട് പറഞ്ഞില്ലേ ഏഞ്ചലാ മമ്മി ഗ്രെഗ്ഗിനെ വിവാഹം കഴിച്ചു എന്ന്. െഗ്രഗ്ഗ് ഇനി ഈ വീട്ടിലാണ് താമസിക്കുക എന്നു? ' ലിലിയന്‍ അവളുടെ പിന്നാലെ ഓടി വന്നു.

'വേണ്‍ ടാ. ഇവന്‍ ഇവിടെ താമസിക്കണ്‍ ട . എനിക്കത് ഇഷ്ടമല്ല.'

'നിന്റെ ഇഷ്ടമല്ല, മമ്മിയുടെ ഇഷ്ടമാണ് പ്രധാനം. സോ ഗെറ്റ് യൂസ്ഡ് ടു ഇറ്റ് ഏഞ്ചല.'

ഏഞ്ചല ഉച്ചത്തില്‍ അലറി.' നോാാാ'.

'ഏഞ്ചലാ, ' എന്റെ ഉച്ചത്തിലുള്ള ശാസന കേട്ട് എഞ്ചല അലര്‍ച്ച നിര്‍ത്തി. ' നീ നന്നായി പെ രുമാറാത്തതു കാരണം നിനക്ക് ഇന്ന് ഇനി ആഹാരം തരുന്നില്ല. ഗ്രെഗ്ഗ് ഇപ്പോള്‍ നല്ല ടെയിസ്റ്റി ആയ ബ്രഞ്ച് ഉണ്‍ ടാക്കാന്‍ പോകയാണ്. നിനക്ക് തരില്ല. ഐ ആം പ ണിഷിങ്ങ് യു. നൗ ഗോ ടു യുവര്‍ റൂം ആന്‍ഡ് ലീവ് ഗ്രെഗ്ഗ് എലോണ്‍.'
.....................................

ഗ്രെഗ്ഗ് എല്ലാം ക്ഷമിച്ചു. അവന്‍ ഏഞ്ചലയോട് ഒരിക്കല്‍ പോലും ക്ഷോഭിച്ചില്ല, അവളെ തന്നോട് അടുപ്പിക്കാന്‍ ശ്രമിച്ചില്ല, അവളെ ശാസിക്കാനും ശിക്ഷിക്കാനും എന്നെ അനുവദിച്ചുമില്ല.

' അവളെ നിര്‍ബന്ധിക്കണ്‍ ട ലീസാ. ഗിവ് ഹെര്‍ ടൈം.' അതിരാവിലേ ഉണര്‍ന്ന് അവന്‍ ഒറ്റക്കിരുന്ന് ബ്രേക്ക്ഫാസ്റ്റ് കഴിച്ചു . ജോലിക്ക് പോകുന്നതിനു മുന്‍പ് എല്ലാവറ്ക്കും ലഞ്ച് ഉണ്‍ ടാക്കി മേശപ്പുറത്തു വച്ചു . ജോലി കഴിഞ്ഞെത്തിയാലുടന്‍ ഞങ്ങളുടെ ബെ ഡ്രൂമില്‍ കയറി വാതിലടച്ചു. ഞാന്‍ വീട്ടിലെത്തിയാലും അവന്‍ പ ുറത്തിറങ്ങാതെ കമ്പ്യൂട്ടറില്‍ എന്തെങ്കിലും ചെയ്തുകൊണ്‍ ടിരിക്കും.

ഏഞ്ചലയും ലിലിയനും ഉറങ്ങാന്‍ മുറിയില്‍ കയറി വാതിലടച്ചശേഷം മാത്രം അവന്‍ മുറിയില്‍ നിന്നിറങ്ങി എന്നോടൊപ്പമിരുന്ന് ഡിന്നര്‍ കഴിച്ചു. ഓരോ ദിവസവും പുതിയ വിഭവങ്ങള്‍ അവന്‍ എനിക്കായി ഞങ്ങളുടെ കിച്ചനില്‍ പ ാകം ചെയ്തു.

ശനിയാഴ്ച്ച തോറും ഞാന്‍ പള്ളിയിലെ പത്തിരുപതു സ്ത്രീകള്‍ കൂടുന്ന ബൈബിള്‍ ക്ലാസ്സില്‍ പേ ായി , ബൈബിളിലെ സ്ത്രീകളെ കുറിച്ച് പഠിച്ചു. ലിലിയന്‍ എന്നോടൊപ്പം ബൈബിള്‍ ക്ലാസ്സില്‍ ഇരുന്നു. ഏഞ്ചല അവളുടെ നേഴ്‌സിനൊപ്പം അവരുടെ വീട്ടിലും. സമ്മര്‍ദ്ദങ്ങളില്ലാതെ പ്രതിഫലേഛ കൂടാതെ നിറഞ്ഞ മനസ്സോടെ ബൈബിള്‍ പഠന ശുശ്രൂഷ ചെയ്യുന്ന ആ സ് ത്രീകളില്‍ ഞാന്‍ ക്രിസ്തുവിന്റെ സ്‌നേഹം കണ്‍ ടു.

കുട്ടികളെ രണ്‍ ടു പേരെയും സ്‌കൂളിലയച്ച ശേഷമാണ് ഞാനും ഗ്രെഗ്ഗും ജോലിക്കു പേ ാവുക. ജോലി കഴിഞ്ഞ് ഞാന്‍ രണ്‍ ട് കുട്ടികളെയും ബ്ഏബി സിറ്ററുടെ വീട്ടില്‍ പേ ായി വിളിച്ച് വീട്ടില്‍ കൊണ്‍ ടുവരും. ലിലിയന് ബേബിസിറ്ററുടെ ആവശ്യമുണ്‍ ടായിരുന്നില്ല എങ്കിലും അവള്‍ വീട്ടില്‍ ഒറ്റയ്ക്കിരിക്കണ്‍ ട എന്ന് അഭിപ്രായപ്പെട്ടത് ഗ്രെഗ്ഗ് തന്നെയാണ്. െഗ്രഗ്ഗാണ് അവസാനം വീട്ടില്‍ വരിക.

ഞങ്ങളുടെ ഹണിമൂണിനു പോക്ക് നീണ്‍ ടു നീണ്‍ ടു പോയി. ഗ്രെഗ്ഗിന് തീരെ താല്പ്പര്യമുണ്‍ ടായിരുന്നില്ല. അവന്റെ മനസ്സാകെ നീറിപ്പുകഞ്ഞു കൊണ്‍ ടിരിക്കയാണെന്ന് എനിക്ക് മനസ്സിലായി, ഏഞ്ചല കാരണം. മാസങ്ങള്‍ക്ക് ശേഷം ഒരു ദിവസം.

ഏഞ്ചലയുടെ സ്‌കൂളില്‍ നിന്ന് അവിടത്തെ പ്രിന്‍സിപ്പാള്‍, മദര്‍ സുപ്പീരിയര്‍, വീട്ടിലേക്ക് വിളിച്ചു.

' മിസ് ലീസബെല്‍, നിങ്ങളോട് ഞങ്ങള്‍ക്കല്പ്പം സംസാരിക്കാനുണ്‍ ട്. ശനിയാഴ്ച്ച രാവിലെ ഇങ്ങോട്ട് വരാന്‍ സാധിക്കുമോ? രാവിലേ പത്തുമണിക്ക്?'

'തീര്‍ച്ചയായും മദര്‍. എന്റെ ഹസ്ബന്‍ഡിനെക്കൂടി കൊണ്‍ ടു വരാന്‍ അനുവാദമുണ്‍ ടാവുമോ?'

' യെസ്. നോ പ്രോബ്ലെം.' ഏഞ്ചലയെ ബേബിസിറ്ററുടെ വീട്ടിലാക്കിയിട്ട് ഗ്രെഗ്ഗും ഞാനും ഏഞ്ചലയുടെ സ്‌കൂളില്‍ പേ ായി. ലിലിയന് ഒരുപാട് പഠിക്കാനുണ്‍ ടായിരുന്നു. അവള്‍ പഠിക്കാന്‍ മിടുക്കിയും ആയിരുന്നു. .

ഹൈ സ്‌കൂളില്‍ എത്തുമ്പോള്‍ കൂടുതല്‍ നന്നായി പഠിച്ച് നാലു വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് വാങ്ങി നല്ല യൂണിവേഴ്‌സിറ്റിയില്‍ പോകണമെന്നാണ് അവളുടെ ആഗ്രഹം. ഡോര്‍മിറ്റോറിയില്‍ താമസിക്കണമെന്നും. ഞങ്ങള്‍ക്കതില്‍ സന്തോഷം മാത്രമേ തോന്നിയുള്ളു.

ട്യൂഷന്‍ ഫീസ് മാത്രമേ സ്‌കോളര്‍ഷിപ്പായി ലഭിക്കൂ. ബുക്കുകള്ക്കും മറ്റു ചെലവുകള്ക്കുമുള്ള ഡോളര്‍ ഞാന്‍ കൊടുക്കണം. ഡോര്‍മിറ്റൊറിയില്‍ താമസിക്കാനുള്ള വാടകയും. എനിക്ക് കോളേജില്‍ പേ ായി പഠിക്കാന്‍ സാധിച്ചില്ല. പക്ഷേ ലിലിയന്‍ പഠിക്കണം. പഠിച്ച് വലിയ ആളാവണം. അവള്‍ ഒരു ബിസിനസ്സ് കാരിയായി ഉയര്‍ന്ന് ശോഭിക്കണം എന്നായിരുന്നു എന്റെ ആശ. ഒരു സ്ത്രീക്ക് ബിസിനസ്സില്‍ എ ത്രത്തോളം ഉയരാം എന്ന് അവളുടെ ഗ്രാന്‍ഡ്പാക്കും ഡാഡിക്കും കാണിച്ചു കൊടുക്കണം. അവളെ ഡോളര്‍ അവളുടെ അക്കൗില്‍ കിടക്കുന്നുമുണ്‍ ട്

ഏഞ്ചലയുടെ പ്രിന്‍സിപ്പാള്‍ ഞങ്ങളെ ഹാര്‍ദ്ദവമായി സ്വീകരിച്ചു. മഠത്തില്‍ സ്വന്തം കൈ കൊണ്‍ ട് മുന്തിരിങ്ങാ പിഴിഞ്ഞുണ്‍ ടാക്കിയ വൈന്‍ ഞങ്ങള്‍ക്ക് കുടിക്കാന്‍ തന്നു, ഓരോ ഔണ്‍സ് വീതം.

' ഈ വര്‍ഷം ഏഞ്ചലയുടെ ഈ സ്‌കൂളിലെ വിദ്യാഭ്യാസം അവസാനിക്കയാണ്. ' മദര്‍ പറഞ്ഞു. 'ഞങ്ങളുടെ സിലബസ് അനുസരിച്ച് എല്ലാം അവളെ പഠിപ്പിച്ചു. പുതിയ സ്‌കൂള്‍ വര്‍ഷത്തില്‍ അവള്‍ക്കിവിടെ നിന്ന് പോകേണ്‍ ടി വരും. പിന്നെ, ഈ കഴിഞ്ഞ കുറെ ദിവസങ്ങളായി ഏഞ്ചലയുടെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ പ്രകടമാവുന്നുണ്‍ ട്. അതു കൂടി അറിയിക്കാനാണ് മിസ്. ലീസായെ ഞാന്‍ വിളിപ്പിച്ചത്. അവള്‍ ക്ല ാസില്‍ വയലന്റ് ആവുന്നു. കൂടെയുള്ളവരോട് ഒരുതരം പക പോലെ. ഇവിടുള്ള പുരുഷന്മാരുടെ ബാത്ത് റൂമില്‍ ഓടിക്കയറുകയുണ്‍ ടായി, കഴിഞ്ഞ ദിവസം. നോര്‍മല്‍ അല്ലാത്ത കുട്ടിയാണെന്നറിയാം. പ ക്ഷേ ഇങ്ങനെയൊന്നും ഏഞ്ചല ഇതിനു മുന്‍പ് ചെയ്തിട്ടില്ല. എന്താണ് അവളെ മാനസികമായി ശല്യപ്പെടുത്തുന്നത് എന്ന് നിങ്ങള്‍ കണ്‍ ടുപിടിക്കണം..' 'എനിക്കറിയാം എന്താണ് അവളെ മാനസികമായി ശല്യപ്പെടുത്തുന്നതെന്ന്, മദര്‍' ഗ്രെഗ്ഗ് പറഞ്ഞു. ' എന്നെ ലീസാ വിവാഹം കഴിച്ചതും, ഞാന്‍ ലീസായോടൊപ്പം താമസിക്കുന്നതും അവള്‍ക്കിഷ്ടമല്ല.' ' അക്കാര്യത്തില്‍ നിങ്ങള്‍ക്ക് അവളെ കുറ്റം പറയാനാവില്ല. അവളോട് ദേഷ്യത്തില്‍ പെ രുമാറാനും പാടില്ല. അവള്‍ കൂടുതല്‍ വയലന്റ് ആവുകയേ ഉള്ളൂ.'

'സത്യത്തില്‍ എനിക്ക് ഏഞ്ചലയെയും അവളുടെ സഹോദരിയേയും ദത്തെടുക്കണം എന്ന് ആ ഗ്രഹമുണ്‍ ട് മദര്‍. എനിക്ക് ലിലിയനു വേണ്‍ ടി പലതും ചെയ്യാന്‍ കഴിയും ഒരു ഡാഡി എന്ന നിലയില്‍. പ ക്ഷേ ഏഞ്ചല....'

' ഞാനൊരു നമ്പര്‍ തരാം . ഒരു ലാ ഫേമിന്റെ നമ്പര്‍.' മദര്‍ പറഞ്ഞു. ' അവിടെ ചെന്ന് ഒരു ലായറെ കണ്‍ ട് സംസാരിക്കണം. ഏഞ്ചലയെ ദത്തെടുക്കാന്‍ നിങ്ങള്‍ക്ക് കുറെയധികം ഹെല്പ്പ് ഒരു ലായറില്‍ നിന്ന് വേണ്‍ ടി വരും. ബട്ട് ഇറ്റ് ഈസ് പോസ്സിബിള്‍.'

പ്രിസിപ്പാള്‍ ലാ ഫേമിന്റെ നമ്പര്‍ ഞങ്ങള്‍ക്ക് തന്നു. ''ഗുഡ് ലക്ക് ഗ്രിഗറി ആന്‍ഡ് ലീസാ.'

ലിലിയനോട് അഡോപ്ഷനെ കുറിച്ച് സംസാരിക്കണം . ഞാന്‍ തീരുമാനിച്ച് ഉറപ്പിച്ചു. ഗ്രെഗ്ഗ് ജോലി സംബന്ധമായി കോണ്‍ഫറന്‍സിന് പേ ായിരുന്ന സമയത്ത് ഞാന്‍ ഏഞ്ചലയെയും ലിലിയനെയും വിളിച്ച് അടുത്തിരുത്തി .

'ഒരു ഡാഡി മക്കളെ സ്‌നേഹിക്കുന്നതു പോലെ ഗ്രെഗ്ഗ് നിങ്ങളെ രണ്‍ ടു പേ രെയും സ്‌നേഹിക്കുന്നുണ്‍ ട്. നിങ്ങളെ ദത്തെടുക്കാന്‍ അവന് ആഗ്രഹവുമുണ്‍ ട്. നിങ്ങള്‍ക്ക് പ ൂര്‍ണ്ണ സമ്മതമെങ്കില്‍ മാത്രമേ അവന് നിങ്ങളെ ദത്തെടുക്കാന്‍ സാധിക്കു.'

ഒന്നും മനസ്സിലാവാതെ ഏഞ്ചല എന്നെയും ലിലിയനെയും മാറി മാറി നോക്കി.

' എനിക്ക് ഗ്രെഗ്ഗിനെ ഇഷ്ടമാണ് . ഹി ഈസ് എ നൈസ് മാന്‍. എങ്കിലും അവന്‍ ഞങ്ങളെ അഡോപ ്റ്റ് ചെയ്യുന്നത് എന്തിനാണ്? ചെയ്തില്ലെങ്കില്‍ എന്താണു കുഴപ്പം? ചെയ്താല്‍ എന്താണ് ഗുണം?'

' നീ സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയാണ്. അഡോപ ്ഷനെക്കുറിച്ച് നിനക്ക് ഒന്നുമറിയില്ല എന്നു ഭാവിക്കരുത്. അഡോപ്റ്റഡ് പാരെന്റ്‌സ് ഉള്ള കുട്ടികളെ നിനക്ക് അറിയില്ല എന്നും എന്നോട് പറയരുത്. നിങ്ങള്‍ രണ്‍ ടു പേരുടെയും ജീവിതത്തില്‍ ഗ്രെഗ്ഗ് ഭാഗഭാക്കാവാന്‍ ഇഷ്ടപ്പെടുന്നു. അതുകൊണ്‍ ടാണ് അവന്‍ നിങ്ങളെ അഡോപ്റ്റ് ചെയ്യാന്‍ തയ്യാറാവുന്നത്.'

'എന്റെ ഡാഡിയുടെ സ്ഥാനത്ത് ഗ്രെഗ്ഗ് വരുന്നത് എനിക്കിഷ്ടമല്ല.' ലിലിയന്‍ തീര്‍ത്തു പ റഞ്ഞു. 'ഐ ഹാവ് എ ഡാഡി. അങ്ങേര്‍ക്ക് എന്നെ വേണ്‍ ടായിരുന്നു എന്നറിഞ്ഞപ്പോള്‍ എനിക്ക് അതിയായ ദു:ഖമുണ്‍ ടായി എന്ന സത്യം ഞാന്‍ മറച്ചു വക്കുന്നില്ല. എങ്കിലും ഗ്രെഗ്ഗിന് ഞാന്‍ എന്റെ ഡാഡിയുടെ സ്ഥാനം നല്കില്ല.'

' ഡാഡിയുടെ സ്ഥാനം പേപ്പറില്‍ മാത്രമേ ഉണ്‍ ടാവൂ ലിലിയന്‍. ഗ്രെഗ്ഗ് നിന്നോട് അ ധികാരം കാട്ടാനൊന്നും വരില്ല. എങ്കിലും ഒരു ഡാഡിയുടെ സ്ഥാനത്തു നിന്ന് നിനക്കും ഏഞ്ചലക്കും വേണ്‍ ടതെല്ലാം ചെയ്തു തരാന്‍ അവനു സാധിക്കും. അതു നല്ലതല്ലേ? ചിന്തിച്ചു നോക്കൂ.' ലിലിയന്‍ എഴുന്നേറ്റു. 'ലെറ്റ് മി തിങ്ക് മാം.'

' ഒരു കാര്യം കൂടി.' ഞാന്‍ കൂട്ടിച്ചേര്‍ത്തു ' പെട്ടെന്ന് മമ്മി മരിച്ചു പോയാല്‍ നിങ്ങള്‍ക്ക് പ ിന്നെ ആരുണ്‍ ടാവും? കാറബെല്‍ നിങ്ങളെ തിരിഞ്ഞു നോക്കില്ല. പ്രായപൂര്‍ത്തിയാവുന്നതു വരെ നിനക്ക് വല്ല ഫോസ്റ്റര്‍ ഹോമിലും പോകേണ്‍ ടതായി വരും. ഏഞ്ചലക്ക് ഗവണ്മെന്റ് ഹോമിലും. െഗ്രഗ്ഗ് നിങ്ങളെ ഉപേക്ഷിക്കില്ല., ഇഫ് യു ബോത്ത് ആര്‍ ഹിസ് അഡോപ്റ്റഡ് ചിള്‍ഡ്രണ്‍.' ..............

ഏഞ്ചല എന്നും ഗ്രെഗ്ഗിന്റെ മനസ്സിനെ അസ്വസ്ഥമാക്കി. ശരീരത്തിനും മനസ്സിനും വളര്‍ച്ചയില്ലാത്ത ഒരു യുവതിയെ ദത്തെടുത്താല്‍ എന്തൊക്കെ പ്രതികൂലാനുഭവങ്ങള്‍ ഉണ്‍ ടായേക്കാം എന്ന ഭയം അവന്റെ മനസ്സിനെ എന്നും അലട്ടിക്കൊണ്‍ ടേയിരുന്നു. ഒരു അഡോപ്ഷന്‍ അറ്റോര്‍ണിയെ ചെന്നു കാണണമെന്നും തന്റെ മനസ്സിലെ ആശങ്കകളെ അറിയീച്ച് ഉപദേശം നേടണമെന്നും ഗ്രെഗ്ഗ് വിവാഹത്തിനു മുന്‍പു തന്നെ തീരുമാനിച്ചിരുന്നതാണ്. ഇനിയും താമസിക്കരുത് എന്നു വിചാരിച്ചിരിക്കെയാണ് ഏഞ്ചലയുടെ സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ ലാഫേമിന്റെ പേരും നമ്പരും പറഞ്ഞുകൊടുത്തത്. അവന്‍ ആ ലാ ഫേമിലേക്ക് വിളിച്ചു. ' ഞാനും ലീസായും വിവാഹം കഴിച്ചിട്ട് അധിക കാലമായില്ല.' ഗ്രെഗ്ഗ് ഫോണ്‍ അറ്റെന്‍ഡ് ചെയ്ത ലായറോട് പറഞ്ഞു. ' ലീസാക്ക് രണ്‍ ട് കുട്ടികളുണ്‍ ട്. മൂത്തവള്‍ ഡൗണ്‍ സിന്‍ഡ്രോം കാരി. രണ്‍ ടാമത്തെയാള്‍ സ്‌കൂളില്‍ പഠിക്കുന്നു. ആ കുട്ടികളെ അഡോപ്റ്റ് ചെയ്യാന്‍ ഞാന്‍ ആ ഗ്രഹിക്കുന്നു. അതിന് എനിക്ക് ഈ ലാഫേമിന്റെ സഹായം വേണം.'

'തീര്‍ച്ചയായും.' അയാള്‍ പറഞ്ഞു.' ശരീരത്തിനും മനസ്സിനും വളര്‍ച്ചയില്ലാത്തവരെ അഡോപ ്റ്റ് ചെയ്യാന്‍, പ്രത്യേക ട്രെയിങ്ങ് ഉള്ള അറ്റോണിയെ തന്നെ താങ്കള്‍ക്ക് വേണം. ഞങ്ങളുടെ ഈ ഫേമിനു നിങ്ങളെ സഹായിക്കാനാവും. ബൈ ദി വേ, ആരാണ് നിങ്ങള്‍ക്ക് ഈ ലാ ഫേമിന്റെ നമ്പര്‍ തന്നത്?'

ഇത് ഈ നാട്ടിലെ ഒരു രീതിയാണല്ലോ എന്ന് ഗ്രെഗ്ഗ് ഓര്‍ത്തു. തങ്ങളുടെ സ്ഥാപനത്തെ കുറിച്ച് പെ ാതുജനങ്ങളെ അറിയിക്കുന്നവര്‍ക്ക്, അത് മറ്റൊരു സ്ഥാപനമാവട്ടെ, വ്യക്തിയാവട്ടെ, ഒരു സമ്മാനമായി ഡിസ്‌കൗണ്‍ ട് നല്കി അവരെ സന്തോഷിപ്പിക്കും. അങ്ങനെ കൂടുതല്‍ ക്ലൈയന്റ്‌സ്‌നെ ഉണ്‍ ടാക്കാം. ' എന്റെ ഭാര്യയുടെ മകള്‍ പഠിക്കുന്ന സ്‌കൂളിലെ പ്ര ിന്‍സിപ്പാളാണ് ഈ നമ്പര്‍ തന്നത്. ലീസയുടെ രണ്‍ ടു മക്കളെയും ദത്തെടുക്കാന്‍ എനിക്ക് ഈ ഫേമിന്റെ സഹായം വേണ്‍ ടി വരുമെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.' ' തീര്‍ച്ചയായും. നിങ്ങള്‍ നല്ല ഹൃദയമുള്ള ഒരു മനുഷ്യനാണ് മിസ്റ്റര്‍.ഗ്രെഗറി. ഹൃദയ വിശാലതയുള്ള ഒരാള്‍ക്ക് മാത്രമേ ഒരു ഡൗണ്‍ സിന്‍ഡ്രോം കാരിയെ ദത്തെടുക്കാന്‍ മനസ്സുണ്‍ടാവൂ.'

****************************************

ഡയാന റൈറ്റ്‌സ് എന്നു പേരുള്ള പ്രശസ്തയായ അബ്ഹിഭാഷകയെ ആണ് ലാഫേം ഗ്രെഗ്ഗിനു വേണ്‍ ടി നിയമിച്ചത്. നിയമത്തിന്റെ നൂലാമാലകളിലേക്ക് കടന്നു ചെന്ന് കുരുക്കുകളഴിക്കാന്‍ ബഹു മിടുക്കിയായ ഒരു അറ്റോര്‍ണി. അഡോപ്ഷന്‍ പേപ്പര്‍ ഫയല്‍ ചെയ്യുന്നതിനു മുന്‍പ് ഗ്രെഗ്ഗുമായി നിരവ ധി കൂടിക്കാഴ്ച്ചകള്‍ ഡയാന നടത്തി. ഏഞ്ചലയെ അഡോപ്റ്റ് ചെയ്യുന്നതില്‍ െഗ്രഗ്ഗിന് എന്തെങ്കിലും ദുരുദ്ദേശം ഉണ്‍ ടോ എന്നു കണ്‍ ടു പ ിടിക്കാനാണ് ഡയാന ആദ്യം ശ്രമിച്ചത്. ഭാര്യയോടുള്ള സ്‌നേഹം കൊണ്‍ ടു മാത്രമാണോ ഈ സുന്ദരനായ മനുഷ്യന്‍ ഭാര്യയുടെ പെണ്മക്കളെ ദത്തെടുക്കുന്നത്? ഗ്രെഗ്ഗിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണ് ഡയാന ആദ്യം ചെയ്തത്. അയാള്‍ പ ഠിച്ചിരുന്ന സ്‌കൂളില്‍, കോളേജുകളില്‍, മുന്‍പ് ജോലി ചെയ്തിരുന്ന ഇടങ്ങളില്‍, ഇപ്പോള്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ എല്ലായിടത്തും വിശദമായ അന്വേഷണങ്ങള്‍ നടത്തി തൃപ്തിപ്പെട്ട ശേഷമേ ഡയാന അഡോപ്ഷന്‍ കേസ് സ്വീകരിച്ചുള്ളു.

'യൂ ഹാവ് ഗുഡ് റെപ്യുട്ടേഷന്‍ ഗ്രെഗ്ഗ്.' ഡയാന പറഞ്ഞു. ഡയാനയുടെ ഓഫീസില്‍ ഇരുന്ന് അഡോപ്ഷന്‍ പേപ്പറുകള്‍ പൂരിപ്പിക്കയായിരുന്നു അയാള്‍. ' നിങ്ങള്‍ ഒന്നു മനസ്സിലാക്കണം ഗ്രെഗ്ഗ്.' ഡയാന കൂട്ടിച്ചേര്‍ത്തു. 'ഏഞ്ചല ഡൗണ്‍ സിന്‍ഡ്രോം ഉള്ള യുവതിയാണ്. അവള്‍ക്ക് നിങ്ങളെ അഡോപ ്റ്റഡ് ഫാദര്‍ ആയോ രക്ഷകര്‍ത്താവായോ അംഗീകരിക്കാന്‍
കാലവിളംബം നേരിട്ടെന്നിരിക്കും. ഇറ്റ് മേ ടേക്ക് ലോങ്ങ് ലോങ്ങ് ടൈം. ഒരു പുരുഷനും സ്ത്രീക്കും തമ്മില്‍ ഒറ്റ നിമിഷം കൊണ്‍ ട് സ്‌നേഹം ഉണ്‍ ടാവില്ലല്ലോ. അതു പോലെയാണ് ദത്തെടുക്കുന്ന കുട്ടിയും പ ാരന്റും തമ്മിലും. ക്രമേണ സ്‌നേഹം മുളയിട്ട് വളറ്ന്നു വളര്‍ന്ന് വരികയേ ഉള്ളു. ആ സ്‌നേഹത്തിന് ഉയര്‍ച്ചയുണ്‍ ടാവാം, താഴ്ച്ചയുമുണ്‍ ടാവാം. ഈ ഏടാകൂടത്തില്‍ ഞാനെങ്ങനെ ചെന്നു ചാടി എന്ന് സ്വയം ചോദിക്കുന്ന സമയങ്ങളുണ്‍ ടാവാം , ഞാന്‍ ഇ ത്രയും നാള്‍ കാത്തിരുന്നതെന്തേ എന്ന് അമ്പരക്കുന്ന സമയങ്ങളും.

ഈ രണ്‍ ടിനുമിടക്ക് പലതരം ശോധനകളും ചലഞ്ചുകളും ഉണ്‍ ടാവും, വിജയങ്ങളും തോല്‍ വികളും നഷ്ടങ്ങളും ഉണ്‍ ടാവും. നിങ്ങളുടെ റെപ്യൂട്ടേഷന്‍ വച്ചു നോക്കുമ്പോള്‍ വളരെയ ധികം ആത്മ സംതൃപ്തിയും ഉണ്‍ ടാവാം. ഈ കാര്യങ്ങളിലെല്ലാം നിങ്ങള്‍ക്ക് അറിവുണ്‍ ടായിരിക്കണം എന്ന് എനിക്ക് നിര്‍ബന്ധമുണ്‍ ട്. വരും വരാഴികകള്‍ നിങ്ങളെ അറിയിക്കേണ്‍ ടത് എന്റെ ചുമതലയാണ്.'

' എനിക്ക് കൂടുതല്‍ കേള്‍ക്കാന്‍ ആഗ്രഹമുണ്‍ ട്. ' ഗ്രെഗ്ഗ് ഡയാനയെ ഉറ്റു നോക്കി. ' എനിക്ക് നേരിടേണ്‍ ടിവരുന്ന ചലഞ്ചുകളെ കുറിച്ച് പൂര്‍ണ്ണ ബോധ്യം ഉണ്‍ ടാവണം എന്നു തന്നെയാണ് എന്റെയും ആഗ്രഹം.'

' നല്ലത്. ന്യൂ അഡോപ്റ്റഡ് പാരന്റ്‌സിനുള്ള, പ്രശസ്തരായ സൈക്കിയാട്രിസ്റ്റുകള്‍ രചിച്ച ചില പ ുസ്തകങ്ങള്‍ ഞാന്‍ തരാം. അതു വായിച്ചു മനസ്സിലാക്കണം ,പഠിക്കണം. '

' ഓ! ഐ കനോട്ട് വെയിറ്റ് ഡയാനാ. ഏഞ്ചലക്ക് എന്നോടുള്ള ശ ത്രുത മാറ്റാന്‍ ഞാന്‍ എന്താണ് ചെയ്യേണ്‍ ടത് എന്നറിയാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്‍ ട്.'

' ഏഞ്ചലക്ക് നിങ്ങളോട് ശത്രുതയുണ്‍ ടെങ്കില്‍ അതിനര്‍ഥം അവളുടെ ബുദ്ധി തീരെ വളരാതെയല്ല എന്നാണ്. ഏഞ്ചലക്ക് അവളുടെ മമ്മിയെ നഷ്ടമായി എന്ന തോന്നലുണ്‍ ടായിക്കാണും. അവളുടെ മമ്മിയോട് അടുത്തിരിക്കാന്‍ കൂടെ നടക്കാന്‍ മറ്റൊരാളുണ്‍ ടാവുന്നത് അവള്‍ക്കിഷ്ടമാവില്ല. മമ്മി അവളുടേതല്ലായി തീരും എന്നൊരു ചിന്ത മറ്റേതൊരു കുട്ടിയെയും പ്പോലെ അവളുടെയും മനസ്സിനെ മഥിക്കുന്നുണ്‍ ടാവും. അതുകൊണ്‍ ട് അവളോടു വളരെ കരുതലോടെ പെരുമാറണം.'

'തീര്‍ച്ചയായും '

'എഞ്ചലയുടെ വാശികള്‍ നിങ്ങളുടെ മുന്നില്‍ വിലപ്പോകാതാവുമ്പോള്‍ തീവ്ര നൈരാശ്യമാവും അവള്ക്കുാവുക . നിങ്ങള്‍ക്കവളെ ഏതു വി ധത്തിലെങ്കിലും സഹായിക്കാനാവും എന്നൊരു ചിന്ത അവളിലുണ്‍ ടാകുന്നതു വരെ അവളില്‍ നിന്ന് അകന്നു നില്ക്കുന്നതാവും നിങ്ങള്‍ക്ക് നല്ലത്.'

'എനിക്ക് മനസ്സിലാവുന്നു. പക്ഷെ...'

'എന്തു പക്ഷെ?'

'ഐ നീഡ് ടൈം. ഐ നീഡ് ടു തിങ്ക് ഹൗ ഐ കാന്‍ മേക്ക് ഹെര്‍ ബിലീവ് മി, ട്രസ്റ്റ് മി. നിങ്ങള്‍ പ റഞ്ഞതു പോലെ ഇറ്റ് മേ ടേക്ക് എ ലോങ്ങ് ടൈം. ഏഞ്ചല കാന്‍ ബി ഓള്‍ഡര്‍, മച്ച് ഓള്‍ഡര്‍. അങ്ങനെയായാല്‍ എനിക്കവളെ അഡോപ്റ്റ് ചെയ്യാന്‍ എങ്ങനെ സാധിക്കും?'

' അതു നിങ്ങള്‍ എനിക്ക് വിട്ടേക്കൂ ഗ്രെഗറി. കുട്ടികളെ, അവര്‍ ആ ഗ്രഹിക്കുന്ന അര്‍ഹിക്കുന്ന സ്‌നേഹവും കരുതലും നല്കാന്‍ മനസ്സുള്ള ആത്മാര്‍ഥതയുള്ള ആളുകളെക്കൊണ്‍ ട് ദത്തെടുപ്പിക്കയാണ് എന്റെ ജോലി. ഞാനത് വളരെ ശ്രദ്ധാപൂര്‍വമേ ചെയ്യൂ. എങ്കിലും എന്റെ സ്‌പെഷ്യാലിറ്റി നോര്‍മല്‍ അല്ലാത്ത കുട്ടികളെ ദത്തെടുക്കാന്‍ സന്മനസ്സുള്ളവരെ കണ്‍ ടുപിടിക്ക എന്നതാണ്. ഞാനത് വിശ്വസ്തതയോടെ ചെയ്തിരിക്കും. ഗ്രെഗ്, നിങ്ങള്‍ ഏതു തരത്തിലുള്ള ഒരാളാണെന്ന് ഏഞ്ചലക്ക് തീരെ അറിയില്ല. അതു കാരണം അവളുടെ പ്ര വര്‍ത്തികള്‍ നിങ്ങളെ അന്ധാളിപ്പിക്കും, അവളോട് നിങ്ങള്‍ക്ക് ഇഷ്ടക്കേടുണ്‍ ടാക്കും. നിങ്ങളെ വിശ്വസിക്കാന്‍ കൊള്ളാം എന്നു തോന്നിയാലും അവള്‍ സംശയ ദൃഷ്ടിയോടെ മാ ത്രമേ നിങ്ങളെ കാണൂ എന്നും വരാം.

'മനുഷ്യര്‍ക്ക് ഭയമുണ്‍ ടാവുമ്പോള്‍ അവര്‍ എന്തു ചെയ്യും? തങ്ങളെ പ്രെ ാട്ടക്ട് ചെയ്യാന്‍ ശ്രമിക്കും അല്ലേ? ഒരു ആക്രമണസ്വഭാവമുള്ള, വിനാശകാരിയായ കുട്ടി തീ വ്രഭയം ഉള്ളിലൊളിപ്പിക്കുന്ന ഒരു പാവം കുട്ടിയാണെന്ന സത്യം മറക്കരുത്. കള്ളം പറയുക, മോഷ്ടിക്കുക, ഇമ്പള്‍സിവ് ആവുക കിടക്കയില്‍ മൂത്രമൊഴിക്കുക ഇവയും ഭയത്തിന്റെ ലക്ഷണങ്ങളാണ് ഇതെല്ലാം മനസ്സില്‍ ഉള്‍ക്കൊണ്‍ ടു വേണം ഏഞ്ചലയോട് ഇടപെടാന്‍.'
' ഞാന്‍ ശ്രമിക്കാം ഡയാനാ. ഒരു മാസം കഴിഞ്ഞ് ഞാന്‍ വീണ്‍ ടും വരാം.' 'നിങ്ങള്‍ക്ക് നന്മ വരട്ടെ ഗ്രെഗ്ഗ്. സീ യു ഇന്‍ എ 
എഞ്ചല മൈ ഏഞ്ചല (നോവല്‍ -8: നീന പനക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക