Image

പെരിയ ഇരട്ടക്കൊലപാതകം: ഏരിയാസെക്രട്ടറി അടക്കം രണ്ട് സിപിഎം നേതാക്കള്‍ അറസ്റ്റില്‍

Published on 14 May, 2019
പെരിയ ഇരട്ടക്കൊലപാതകം: ഏരിയാസെക്രട്ടറി അടക്കം രണ്ട് സിപിഎം നേതാക്കള്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകക്കേസുമായി ബന്ധപ്പെട്ട് രണ്ട് സിപിഎം നേതാക്കള്‍ അറസ്റ്റിലായി. സിപിഎം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠന്‍, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവരുടെ അറസ്റ്റാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.

കൃത്യനിര്‍വ്വഹണത്തിനു ശേഷം പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കി തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം. രാവിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ഇരുവരെയും വിളിച്ചു വരുത്തിയതിനു ശേഷമായിരുന്നു അറസ്റ്റ്. ഇതിനുശേഷം ഇരുവരെയും കോടതിയില്‍ ഹാജരാക്കി.

കാസര്‍കോട്ട് പെരിയ കല്യാട്ട് 2 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത് ഫെബ്രുവരി 17 നായിരുന്നു. പെരിയ കല്യോട്ടെ കൃഷ്ണന്റെ മകന്‍ കൃപേഷ് (19), സത്യനാരായണന്റെ മകന്യ ശരത്‌ലാല്‍(28) എന്ന ജോഷി എന്നിവരാണ് മരിച്ചത്. സന്ധ്യയോടെ കല്യോട്ട് സ്‌കൂള്‍-ഏച്ചിലടുക്കം റോഡില്‍ കാറിലെത്തിയ സംഘമാണു തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക