Image

ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മൂന്നു നായികമാര്‍ !!! നായകന്‍ ജേക്കബ് ഗ്രിഗറി

Published on 14 May, 2019
ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മൂന്നു നായികമാര്‍ !!! നായകന്‍ ജേക്കബ് ഗ്രിഗറി
നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രത്തില്‍ മൂന്ന് നായികമാരുണ്ടെന്നാണ് ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അനു സിത്താര, നിഖില വിമല്‍, അനുപമ പരമേശ്വരന്‍ എന്നിവരായിരിക്കും ചിത്രത്തിലെ ആ മുന്ന് നായികമാര്‍. ജേക്കബ് ഗ്രിഗറിയാവും ചിത്രത്തില്‍ നായകന്‍. ആദ്യമായാണ് ഗ്രിഗറി ഒരു ചിത്രത്തില്‍ നായകനാകുന്നത്.നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൂന്നു നായികമാരാണ് ഉള്ളത്.ചിത്രത്തിന്റെ ഷൂട്ടിംഗ് ആലുവയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.ക്രഷ് വിനീത് തിരക്കഥയും സാജദ് ഛായാഗ്രഹണവും ശ്രീഹരി കെ നായര്‍ സംഗീതവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബാനറിന്റെ പേരും ചിത്രത്തെ സംബന്ധിക്കുന്ന മറ്റു വിശേഷങ്ങളും ഉടനെ പ്രഖ്യാപിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.അശോകന്റെ ആദ്യരാത്രി എന്നാണ് ചിത്രത്തിന്റെ പേരെന്ന് മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത തെറ്റാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചതായുള്ള വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.
ചിത്രത്തിന്റെ പൂജ മേയ് 11 ന് കൊച്ചിയില്‍ നടന്നിരുന്നു. ഭാര്യ അമാല്‍ സൂഫിയയ്ക്ക് ഒപ്പമാണ് ദുല്‍ഖര്‍ ചടങ്ങിനെത്തിയത്. ഏപ്രില്‍ 22 നാണ് താന്‍ നിര്‍മാണരംഗത്തേക്ക് കടക്കുന്ന വിശേഷം സമൂഹമാധ്യമങ്ങളിലൂടെ ദുല്‍ഖര്‍ പങ്കുവച്ചത്. ദുല്‍ഖറിന്റെ സുഹൃത്തുക്കളും നടന്മാരുമായ സണ്ണി വെയ്ന്‍, ജേക്കബ് ഗ്രിഗറി എന്നിവര്‍ക്കൊപ്പം വിജയരാഘവന്‍, ശ്രീലക്ഷ്മി എന്നിവരും പൂജ ചടങ്ങിനെത്തിയിരുന്നു.വിജയരാഘവന്‍, ശ്രീലക്ഷ്മി, സുധീഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. അനുപമ പരമേശ്വരന്‍ ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാകും ഇത്. ദുല്‍ഖര്‍ നായകനായെത്തിയ ജോമോന്റെ സുവിശേഷത്തിലാണ് അനുപമ അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക