Image

കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഐ.സി.ഇ.സിയും മെഡിക്കല്‍ ക്യാമ്പും രക്ത ദാനവും നടത്തി

( അനശ്വരം മാമ്പിള്ളി ) Published on 14 May, 2019
കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഐ.സി.ഇ.സിയും മെഡിക്കല്‍ ക്യാമ്പും രക്ത ദാനവും നടത്തി
ഗാര്‍ലാന്‍ഡ് : കേരള അസോസിയേഷന്‍ ഓഫ് ഡാളസും, ഇന്ത്യന്‍ കല്‍ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും (ICEC) സംയുക്തമായി മെഡിക്കല്‍ ക്യാമ്പും രക്തദാനവും നടത്തുകയുണ്ടായി.

രക്തദാനത്തിനായി 'കാര്‍ട്ടര്‍ ബ്ലഡ് കെയര്‍'ന്റെ പ്രവര്‍ത്തനമായിരുന്നു ഒരുക്കിയിരുന്നത്. രക്തദാനത്തില്‍ യുവ ജനങ്ങളുടെ വലിയ സാന്നിദ്ധ്യം ഉണ്ടായി.

മെഡിക്കല്‍ ക്യാമ്പിനു ഡോ. സഞ്ജയ് പി ഉമ്മന്‍, ഡോ. സിന്ധു ഇ ഫിലിപ്പ്, നേതൃത്വം നല്‍കി. മിതമായ നിരക്കില്‍ രക്ത പരിശോധനയും മറ്റു ലാബ് സൗകര്യങ്ങളും സജ്ജമാക്കിയിരുന്നു.

സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍, ഐ വര്‍ഗീസ്, ചെറിയാന്‍ ശൂരനാട്, പ്രദീപ് നാഗനൂലില്‍, ജോര്‍ജ് ജോസഫ്, സാബു, ജോസഫ് എന്നിവര്‍ ക്യാമ്പിന്റ വിജകരമായ പ്രവര്‍ത്തങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയുണ്ടായി.
കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഐ.സി.ഇ.സിയും മെഡിക്കല്‍ ക്യാമ്പും രക്ത ദാനവും നടത്തികേരള അസോസിയേഷന്‍ ഓഫ് ഡാളസും ഐ.സി.ഇ.സിയും മെഡിക്കല്‍ ക്യാമ്പും രക്ത ദാനവും നടത്തികേരള അസോസിയേഷന്‍ ഓഫ് ഡാളസും ഐ.സി.ഇ.സിയും മെഡിക്കല്‍ ക്യാമ്പും രക്ത ദാനവും നടത്തികേരള അസോസിയേഷന്‍ ഓഫ് ഡാളസും ഐ.സി.ഇ.സിയും മെഡിക്കല്‍ ക്യാമ്പും രക്ത ദാനവും നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക