Image

കളക്ടറുടെ മോചനം: പ്രൊഫ. ഹര്‍ഗോപാല്‍ പുതിയ മധ്യസ്ഥന്‍

Published on 25 April, 2012
കളക്ടറുടെ മോചനം: പ്രൊഫ. ഹര്‍ഗോപാല്‍ പുതിയ മധ്യസ്ഥന്‍
റായ്പൂര്‍: കളക്ടര്‍ അലക്‌സ് പോള്‍ മേനോനെ വിട്ടയക്കുന്നതു സംബന്ധിച്ച് മധ്യസ്ഥം വഹിക്കാന്‍ പ്രൊഫ. ജി. ഹര്‍ഗോപാലിനെ മാവോയിസ്റ്റുകള്‍ നിര്‍ദേശിച്ചു. ഇന്നലെ രാത്രി വൈകി എസ്എംഎസിലൂടെയാണ് മാവോയിസ്റ്റുകള്‍ ഹര്‍ഗോപാലിനെ നിര്‍ദേശിച്ചത്.

സുപ്രീംകോടതി അഭിഭാഷകനും അന്നാ ഹസാരെ സംഘാംഗവുമായ പ്രശാന്ത് ഭൂഷണ്‍, അഖിലേന്ത്യാ ആദിവാസി മഹാസഭ പ്രസിഡന്റ് മനീഷ് കുഞ്ജം എന്നിവര്‍ മധ്യസ്ഥരാകാന്‍ വിസമ്മതിച്ചതിനെതുടര്‍ന്നാണ് പുതിയ ഒരാളെ നിര്‍ദേശിച്ചത്. നേരത്തെ ഒഡീഷയില്‍ കളക്ടര്‍ ആര്‍. വിനീല്‍ കൃഷ്ണയെ മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയപ്പോള്‍ മധ്യസ്ഥസംഘത്തില്‍ ഹര്‍ഗോപാല്‍ ഉള്‍പ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക