Image

മകള്‍ പഠിക്കുന്നുണ്ടോ എന്ന് അറിയാന്‍ നായയെ കാവല്‍ നിര്‍ത്തി പിതാവ്

Published on 14 May, 2019
മകള്‍ പഠിക്കുന്നുണ്ടോ എന്ന് അറിയാന്‍ നായയെ കാവല്‍ നിര്‍ത്തി പിതാവ്


മാതാപിതാക്കള്‍ക്ക് പൊതുവെ മക്കളുടെ പഠന കാര്യത്തില്‍ ആശങ്കയുണ്ട്. അവര്‍ പഠിക്കുന്നുണ്ടോ എന്ന് അറിയാന്‍ പല മാര്‍ഗങ്ങളും പരീക്ഷിക്കാറുമുണ്ട്. എന്നാല്‍ ഈ അച്ഛന്‍ തന്റെ മകള്‍ പഠിക്കുന്നുണ്ടോ അതോ മൊബൈല്‍ നോക്കി സമയം കളയുകയാണോ എന്നറയാന്‍ നിയോഗിച്ചത് ഒരു നായയെ ആണ്. ചൈനയിലാണ് ഈ വിചിത്രമായ സംഭവം നടന്നത്. 

പ്രത്യേക പരിശീലനം നല്‍കിയാണ് മകളെ നിരീക്ഷിക്കാന്‍ നായയെ നിയോഗിച്ചത്. നായയുടെ കാലുകള്‍ എപ്പോഴും സ്റ്റഡി ടേബിളിനു മുകളില്‍ ഉണ്ടാകും. പെണ്‍കുട്ടിയുടെ കൈ മൊബൈലിനടുത്തേയ്ക്ക് നീങ്ങിയാല്‍ അവളെ തടയും. നായ ചെറുതായിരുന്നപ്പോള്‍ മുതല്‍ ഇക്കാര്യത്തില്‍ പരിശീലനം നല്‍കി വരികയായിരുന്നുവെന്നാണ് പിതാവ് പറഞ്ഞത്. 

നായയുടെ പേര് ഫത്വാന്‍ എന്നാണ്. ഫത്വാന്‍ തന്റെ കൂടെയുള്ളത് യാതൊരു വിധത്തിലുള്ള ശല്യവും ഉണ്ടാക്കില്ലെന്നും തന്റെ സഹപാഠിയെ പോലെയാണ് അവനെന്നും പെണ്‍കുട്ടി പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക