എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാകുമെന്ന് വീണ്ടും ആവര്‍ത്തിച്ച് സംവിധായകന് ശ്രീകുമാര്‍ മേനോന്. സിനിമ ആരംഭിക്കുന്നതിനു കുറച്ച് തടസ്സങ്ങള്‍ നേരിട്ടു എന്നുള്ളത് സത്യമാണെന്നും അതെല്ലാം താത്കാലികമാണെന്നും ശ്രീകുമാര്‍ മേനോന് . തര്‍ക്കം മൂലമല്ല തെറ്റിധാരണ മൂലമാണ് എല്ലാം സംഭവിച്ചതെന്നും പ്രശ്നങ്ങള്‍ ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നങ്ങളെല്ലാം പരിഹരിച്ചാല്‍ ബി.ആര് ഷെട്ടി സിനിമ നിര്‍മ്മിക്കാനായി എത്തുമെന്നാണ് ശ്രീകുമാറിന്റെ പ്രതീക്ഷ. രണ്ടാംമൂഴം സിനിമയാക്കാന്‍ ഏകദേശം നാലു വര്‍ഷം മുമ്പാണ് ശ്രീകുമാറും എം.ടിയും തമ്മില്‍ കരാറുണ്ടാക്കിയത്. മലയാളത്തിലും ഇംഗ്ലീഷിലും തിരക്കഥ നല്‍കിയെങ്കിലും കരാര്‍ പാലിക്കപ്പെട്ടില്ല. ഇതേ തുടര്‍ന്ന് തിരക്കഥ തിരികെ വേണമെന്ന ആവശ്യം ഉന്നയിച്ച് എം.ടി കോടതിയെ സമീപിക്കുകയായിരുന്നു.
സിനിമ തതാകാലം വേണ്ടെന്നു വച്ചിരിക്കുന്നതായി കഴിഞ്ഞ ദിവസം നിര്‍മ്മാതാവ് ബി.ആര് ഷെട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോടതിയില്‍ കേസു നടക്കുന്നതിനാലാണ് താത്കാലികമായി ചിത്രം വേണ്ടെന്നു വെച്ചിരിക്കുകയാണെന്ന് ഷെട്ടി പറഞ്ഞത്. ഇതിനു പിന്നാലെയാണ് ശ്രീകുമാര്‍ ചിത്രം യാഥാര്‍ത്ഥ്യമാകുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.