Image

അമിത്ഷായുടെ റാലിക്കിടെ കൊല്‍ക്കത്തയില്‍ വന്‍ സംഘര്‍ഷം; നിരവധി വാഹനങ്ങള്‍ കത്തിച്ചു.

കല Published on 14 May, 2019
അമിത്ഷായുടെ റാലിക്കിടെ കൊല്‍ക്കത്തയില്‍ വന്‍ സംഘര്‍ഷം; നിരവധി വാഹനങ്ങള്‍ കത്തിച്ചു.

തിരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തിലേക്ക് എത്തുമ്പോള്‍ ബംഗാള്‍ സംഘര്‍ഷം കൊണ്ട് പുകയുകയാണ്. വിവിധ സ്ഥലങ്ങളില്‍ തൃണമുല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രാഷ്ട്രീയ സംഘടനങ്ങള്‍ നടക്കുന്നു. ഏറ്റവുമൊടുവില്‍ ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത റാലിക്കിടെയും കൊല്‍ക്കത്തയില്‍ സംഘര്‍ഷമുണ്ടായി. റാലിക്കിടയിലേക്ക് അക്രമികള്‍ കല്ലേറ് നടത്തി. നിരവധി വാഹനങ്ങള്‍ കത്തിച്ചു. വൈകുന്നേരം 4.30നാണ് സേവ് റിപ്പബ്ലിക്ക് റാലി എന്ന പേരിട്ട ബിജെപിയുടെ റാലി അമിത്ഷാ തുടങ്ങിയത്. കൊല്‍ക്കത്ത സര്‍വ്വകലാശാല ക്യാമ്പസിന് അടുത്ത് റാലി എത്തിയപ്പോഴാണ് അക്രമണങ്ങള്‍ നടന്നത്. 
കോളജ് ഹോസ്റ്റലില്‍ നിന്നാണ് അക്രമങ്ങള്‍ ആരംഭിച്ചത്. റാലിക്ക് നേരെ കല്ലേറ് തുടങ്ങിയതോടെ ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ച് തിരിച്ചടിക്കാന്‍ ആരംഭിച്ചു. ഇതോടെ കടുത്ത സംഘര്‍ഷമുണ്ടായി. 
തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ഥി വിഭാഗമാണ് കോളജ് ഹോസ്റ്റലില്‍ നിന്ന് കല്ലേറ് നടത്തിയത്. ഇതോടെ ജയ് ശ്രീറാം വിളിയോടെ ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി വിദ്യാര്‍ഥികളെ ആക്രമിച്ചു. പോലീസ് ഇടപെട്ടുവെങ്കിലും ഏറെ നേരം സംഘര്‍ഷം തുടര്‍ന്നു. തുടര്‍ന്ന് തൃണമൂല്‍ പ്രവര്‍ത്തകരെ ക്യാംപസിനുളളിലാക്കി സര്‍വകലാശാലയുടെ ഗേറ്റുകള്‍ പോലീസ് അടച്ചു. ഇതിന് പിന്നാലെ ക്യാംപസിന് പുറത്തുണ്ടായിരുന്ന വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. 
തൃണമൂല്‍ കോണ്‍ഗ്രസ് കരുതിക്കൂട്ടി അക്രമണം നടത്തുകയായിരുന്നുവെന്ന് അമിത് ഷാ ആരോപിച്ചു. എന്നാല്‍ ബിജെപി പുറത്ത് നിന്നും ആളുകളെ എത്തിച്ച് അക്രമണം നടത്തുകയായിരുന്നുവെന്ന് മമതാ ബാനര്‍ജി പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക