Image

തൃശൂര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ രൂപം കൊണ്ടു

ശങ്കരന്‍കുട്ടി Published on 14 May, 2019
തൃശൂര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ രൂപം കൊണ്ടു
തൃശൂര്‍ അസോസിയേഷന്‍ ഓഫ്‌ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ മേയ് മാസം 11 ന് ഉദയം കൊണ്ടു. ന്യൂയോര്‍ക്കില്‍ നിന്നും ഹൂസ്റ്റണിലേക്ക് അടുത്തിടെ കുടിയേറിയ വര്‍ഗീസ്, ഷീല ദമ്പതികളിലൂടെ ഉദിച്ച ഈ ആശയം സാക്ഷാല്ക്കരിച്ചതും അവരുടെ വസതിയില്‍ ചേര്‍ന്ന സമ്മേളനത്തിലായിരുന്നു.

ഹൂസ്റ്റണില്‍ താമസിക്കുന്ന തൃശൂര്‍ ജനത ഏറ്റെടുത്ത ഈ ആശയം വിജയകരമാക്കാന്‍ ജോണ്‍സണ്‍, സണ്ണി തോലത്ത്, ജയന്‍ അരവിന്ദാക്ഷന്‍, ഷാജു കരുത്തി, കാട്ടുക്കാരന്‍ ജോണ്‍, ഇമ്മട്ടി പ്രിന്‍സ്, പള്ളത്ത് സണ്ണി എന്നിവരുടെ നിസ്സീമമായ സഹായവുമുണ്ടായി.

വൈകുന്നേരം 6 മണി മുതല്‍ 10 മണി വരെയായി ക്രമീകരിച്ച മീറ്റ് ആന്‍ഡ് ഗ്രീറ്റ് എന്ന ഈ പരിപാടി അര്‍ദ്ധരാത്രി വരെ നീണ്ടു പോയി. കാറ്റും മഴയും ഇടിയും മിന്നലും കുസാതെ അന്‍പതോളം കുടുംബങ്ങള്‍ വിവിധ ഇനം രുചിഭേദങ്ങളുമായാണ് എത്തിച്ചേര്‍ന്നത്.

തൃശൂരിന്റെ അഭിമാനമായ പൂരം ഹൂസ്റ്റണിലും ഒരു ഉത്സവമാക്കാനും കേരളത്തിന്റെ എല്ലാ ആഘോഷങ്ങളും ജാതി, മത, വര്‍ണ, വര്‍ഗ വ്യത്യാസമില്ലാതെ കൊണ്ടാടുവാനും തീരുമാനിച്ചു.

ഷീല ചെറു പ്രസിഡണ്ട്, ജയന്‍ അരവിന്ദാക്ഷന്‍ വൈ. പ്രസിഡണ്ട്, ബൈജുഅമ്പൂക്കന്‍ സെക്രട്ടറി, ആനി ഷാജു, ജോ.സെകട്ടറി, രൂപേഷ് രാഘവന്‍ ട്രഷറര്‍, എന്നിവരേയും ജോസ് ഡി പെക്കാട്ടില്‍, ചെയര്‍, സണ്ണി തോലത്ത് കോ.ചെയര്‍ തുടങ്ങിയ സാരഥികളെയുംഏക കണ്‌ഠേന തിരഞ്ഞെടുത്തൂ. ഷീല ചെറുവിന്റെ പ്രവര്‍ത്തനങ്ങളേയും ഈ സംഘടനയുടെ രൂപീകരണത്തിനള്ള കഠിനാദ്ധ്വാനത്തെയും തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടു ദിവസം തന്നെ സംഘടനക്കു ജന്മം നല്‍കാന്‍ കഴിഞ്ഞതിനെയും അംഗങ്ങള്‍ പ്രത്യേകം അഭിനന്ദിച്ചു.

രാത്രി12 മണിക്ക് മദേഴ്‌സ് ഡേയുടെ തുടക്കം തന്നെ പങ്കെടുത്ത എല്ലാ അമ്മമാര്‍ക്കും വര്‍ണപുഷ്പങ്ങള്‍ നല്‍കി സ്‌നേഹവായ്‌പോടെ ആദരിക്കുകയുമുണ്ടായി. വിഭവ സമൃദ്ധമായ അത്താഴ വിരുന്നോടെ സംഘടനയുടേ ജന്മദിനം സമ്പന്നമായി.

ഒന്നായാല്‍ നന്നായി, നന്നായാല്‍ ഒന്നായി എന്ന കുഞ്ഞുണ്ണി മാസ്റ്ററുടെ അര്‍ത്ഥസംപുഷ്ടമായ വരികള്‍ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തിന്റെ പേരില്‍ ഹൂസ്റ്റണില്‍ ഇതോടെ യാഥാര്‍ഥ്യമായി. പൂരപ്പറമ്പിലെ ആഘോഷവും സംസ്‌കാരവും ലോക ജനതക്ക് പകര്‍ന്നു നല്‍കുന്ന ത്രിശൂര്‍ക്കാരുടെ ഈ ദൗത്യം വിജയകരമാകുമെന്നു ഉറപ്പ്

കൂടുതല്‍ അന്വേഷണങ്ങള്‍ക്കു് ബന്ധപ്പെടുക: ഷീല ചെറു 914 310 5335, ജയന്‍ അരവിന്ദാക്ഷന്‍ 832 713 1713, ഷാജു കാരുത്തി 346 280 5512, ബൈജു അമ്പുക്കന്‍ 832 708 8159.
തൃശൂര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ രൂപം കൊണ്ടുതൃശൂര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ രൂപം കൊണ്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക