Image

ജോലി വാഗ്‌ദാനംചെയ്‌ത്‌ ആദിവാസി പെണ്‍കുട്ടികളെ കടത്താന്‍ ശ്രമിച്ച മൂന്നംഗ സംഘം അറസ്റ്റില്‍

Published on 15 May, 2019
ജോലി വാഗ്‌ദാനംചെയ്‌ത്‌ ആദിവാസി പെണ്‍കുട്ടികളെ കടത്താന്‍ ശ്രമിച്ച മൂന്നംഗ സംഘം അറസ്റ്റില്‍


സുല്‍ത്താന്‍ബത്തേരി: ജോലി വാഗ്‌ദാനംചെയ്‌ത്‌ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ തമിഴ്‌നാട്ടിലേക്ക്‌ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നംഗ സംഘം അറസ്റ്റില്‍.

തിരുപ്പൂര്‍ തച്ചപ്പാളയം ബാലസുബ്രഹ്മണ്യന്‍ (33), മഹേശ്വരി (36), തങ്കപ്പാണ്ടി (29) എന്നിവരാണ്‌ ബത്തേരി പോലീസിന്റെ പിടിയിലായത്‌. ചീരാല്‍ വരിക്കേരി പണിയ കോളനിയിലെ നാല്‌ പെണ്‍കുട്ടികളെയാണ്‌ ഇവര്‍ കടത്തിക്കൊണ്ടുപോകാന്‍ നോക്കിയത്‌.

തിങ്കളാഴ്‌ച ഉച്ചയോടെയാണ്‌ സംഭവം . കുട്ടികളെ കൊണ്ടുപോകുന്നതിന്‌ വേണ്ടി പ്രതികള്‍ വാഹനവുമായി കോളനിയിലെത്തി. തിരുപ്പൂരിലെ കങ്കയത്തുള്ള ശ്രീ വെങ്കിടേശ്വര സ്‌പിന്നിങ്‌ മില്ലില്‍ ജോലിവാഗ്‌ദാനം ചെയ്‌താണ്‌ ഇവര്‍ കുട്ടികളെ കടത്താന്‍ ശ്രമിച്ചത്‌.

ഈ സമയം കോളനിയില്‍ സന്ദര്‍ശനം നടത്തുകയായിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍, അപരിചിതരായ ആളുകളെ കണ്ട്‌ സംശയം തോന്നിയതിനെ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ സത്യാവസ്ഥ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്‌ സംഘത്തെ പോലീസ്‌ കസ്റ്റഡിയിലെടുത്തു അറസ്റ്റ്‌ രേഖപ്പെടുത്തി . ഇവര്‍ക്കെതിരെ മനുഷ്യക്കടത്ത്‌ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ്‌ ചുമത്തിയിരിക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക