Image

കൊല്‍ക്കത്ത അക്രമം;അമിത്‌ ഷാ അടക്കമുള്ളവര്‍ക്കെതിര എഫ്‌ ഐ ആര്‍

Published on 15 May, 2019
കൊല്‍ക്കത്ത അക്രമം;അമിത്‌ ഷാ അടക്കമുള്ളവര്‍ക്കെതിര എഫ്‌ ഐ ആര്‍


കൊല്‍ക്കൊത്തയില്‍ തിരഞ്ഞെടുപ്പ്‌ റാലിയുടെ ഭാഗമായി ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട്‌ അമിത്‌ ഷായ്‌ക്കെതിരെ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തു. അമേര്‍സ്റ്റ്‌ സ്‌ട്രീറ്റ്‌ പൊലീസ്‌ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്‌ത എഫ്‌.ഐ.ആറിലാണ്‌ അമിത്‌ ഷായുടെ പേരുള്‍പ്പെടുത്തിയിട്ടുള്ളത്‌.

നേരത്തെ അക്രമത്തിന്‌ തുടക്കം കുറിച്ചത്‌ ബിജെപി പ്രവര്‍ത്തകരാണെന്ന്‌ വ്യക്തമാക്കുന്ന വിഡിയോ തൃണമൂല്‍ കോണ്‍ഗ്രസ്‌ പുറത്ത്‌ വിട്ടിരുന്നു. ഇതിനെ തുടര്‍ന്ന്‌ അക്രമത്തിന്‌ തുടക്കം കുറിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു.
അക്രങ്ങളുമായി ബന്ധപ്പെട്ട്‌ ഇരു പാര്‍ട്ടികളും തിരഞ്ഞെടുപ്പ്‌ കമ്മീഷനെ സമീപിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട അമേര്‍സ്റ്റ്‌ സ്‌ട്രീറ്റ്‌ പൊലീസ്‌ സ്റ്റേഷനിലും ജൊരാസന്‍കോ പൊലീസ്‌ സ്റ്റേഷനിലുമായി രണ്ട്‌ എഫ്‌.ഐ.ആറുകളാണ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്‌. കേസില്‍ നിരവധി ബി.ജെ.പി നേതാക്കളെ കസ്റ്റഡിയിലുത്തിട്ടുണ്ട്‌.

കാവിവസ്‌ത്രം ധരിച്ച പ്രവര്‍ത്തകര്‍ കോളേജുകളും കടകളും വാഹനങ്ങളും അടിച്ചുതകര്‍ക്കുന്നതിന്റെ വീഡിയോ ആണ്‌ തൃണമൂല്‍ വക്താവ്‌ ഡെറിക്‌ ഒ ബ്രെയിന്‍ പുറത്തുവിട്ടത്‌. സംഭവത്തില്‍ അമിത്‌ ഷാക്കെതിരെ കേസെടുക്കണമെന്നും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ നല്‍കിയ പരാതിയില്‍ തൃണമൂല്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക