Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ 8 വയസ്സുകാരന് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്ക്

Published on 15 May, 2019
ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ 8 വയസ്സുകാരന് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്ക്

പത്തനംതിട്ട: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ മൈസുര്‍ സ്വദേശിയായ എട്ട് വയസുകാരന് പന്നിയുടെ ആക്രമണത്തില്‍ പരിക്ക്. മൈസുര്‍ മണ്ഡി മോഹല സ്വദേശി ചിരാകിനാണ് കഴിഞ്ഞ ദിവസം രാത്രി മരക്കുട്ടത്തിന് സമീപം വച്ച്‌ പന്നിയുടെ കുത്തേറ്റത്.

ചൊവ്വാഴ്ച്ച രാത്രി ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്ബോഴാണ് മരക്കുട്ടത്ത് വച്ച്‌ ചിരാകിന് നേരെ പന്നിയുടെ ആക്രമണമുണ്ടായത്. മൈസുര്‍ സ്വദേശികളായ തീര്‍ത്ഥാടക സംഘത്തിനൊപ്പം നടന്ന് നീങ്ങുമ്ബോള്‍ അപ്രതീക്ഷിതമായി പാഞ്ഞ് വന്ന കാട്ടുപന്നി കുട്ടിയെ ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ മറ്റ് തീര്‍ത്ഥാടകരെത്തി പന്നിയെ തുരത്തിയ ശേഷം പരിക്കേറ്റ ചിരാകിനെ പമ്ബ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സക്കായി കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മറ്റി.

സന്നിധാനത്തെ പരിസരം വ്യത്തിഹീനമായി കിടക്കുന്നതാണ് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകാന്‍ കാരണമെന്ന് കുട്ടിയുടെ പിതാവ് അംബരീഷ് പറഞ്ഞു. തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്‍ വനം വകുപ്പ് അധികൃതര്‍ തയ്യാറാവണമെന്നും അംബരീഷ് അഭിപ്രായപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക