Image

ശാന്തിവനം: കെഎസ്‌ഇബി ടവര്‍ നിര്‍മാണത്തിന് സ്റ്റേ ഇല്ല

Published on 15 May, 2019
ശാന്തിവനം: കെഎസ്‌ഇബി ടവര്‍ നിര്‍മാണത്തിന് സ്റ്റേ ഇല്ല

കൊച്ചി: പറവൂര്‍ വഴിക്കുളങ്ങരയില്‍ ശാന്തിവനത്തിലൂടെ കടന്നുപോകുന്ന വൈദ്യുതി ടവര്‍ ലൈന്‍ പദ്ധതിയുടെ 90% പൂര്‍ത്തിയായെന്നും എതിര്‍പ്പുകളുന്നയിച്ചു പദ്ധതി കമ്മിഷനിങ് വൈകിപ്പിക്കാന്‍ ശ്രമമുണ്ടെന്നും കെഎസ്‌ഇബി ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഹര്‍ജിയില്‍ ഉള്‍പ്പെട്ട ഭൂമി സ്വാഭാവിക വനമോ ജൈവവൈവിധ്യ ബോര്‍ഡിന്റെ പരിധിയില്‍ വരുന്നതോ അല്ലെന്നും വിശദീകരിച്ചു.

ജൈവ വൈവിധ്യ സമ്ബന്നമായ ശാന്തിവനത്തില്‍ ടവര്‍ നിര്‍മ്മാണം തടയണമെന്നാവശ്യപ്പെട്ട് ഭൂവുടമയായ മീന മേനോന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു വിശദീകരണം. ടവര്‍ നിര്‍മാണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം അനുവദിച്ചില്ല. വേനലവധിക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും. മരങ്ങളുടെ ശരാശരി പ്രായം 40 വര്‍ഷമായതിനാല്‍ വനത്തിന്റെ സ്വഭാവമില്ലെന്നാണു കെഎസ്‌ഇബി അസി. എക്സിക്യൂട്ടിവ് എന്‍ജിനീയറുടെ വിശദീകരണം.

വനമായി വിജ്ഞാപനം ചെയ്തിട്ടില്ല. വനമല്ലെന്ന് അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടുണ്ട്. ദേശാടന പക്ഷികളുടെ കാര്യം പറയുന്നതില്‍ കഴമ്ബില്ല. ജൈവവൈവിധ്യ സമ്ബന്നമെന്ന് അവകാശപ്പെടുന്നതിലും കാര്യമില്ല. ഈ ഭാഗത്ത് അടിത്തറ പണിതു ടവര്‍ ഏറെക്കുറെ സ്ഥാപിച്ചു. കാവിന് ഒരു തടസവും വരുത്തിയിട്ടില്ല. ടവര്‍ സ്ഥാപിച്ചാലും പൂജയും മറ്റും നടത്താന്‍ തടസ്സമില്ല. പൊതുജനങ്ങള്‍ക്ക് അസൗകര്യവും ഖജനാവിനു ഭാരവും പരമാവധി കുറച്ചുകൊണ്ട് പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുമ്ബോള്‍ എതിര്‍പ്പുന്നയിച്ചു വൈകിപ്പിക്കാനാണു ശ്രമം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക