Image

നെ​ടു​മ്ബാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ജീവനക്കാരനെ മര്‍ദിച്ച സംഭവം; പ്രതി റിമാന്‍ഡില്‍

Published on 15 May, 2019
നെ​ടു​മ്ബാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ജീവനക്കാരനെ മര്‍ദിച്ച സംഭവം; പ്രതി റിമാന്‍ഡില്‍

ആ​ലു​വ: നെ​ടു​മ്ബാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഗ്രൗ​ണ്ട് ഹാ​ന്‍​ഡ്ലിം​ഗ് ജീ​വ​ന​ക്കാ​ര​നാ​യ ഫൈ​സ​ലി​നു (40) മ​ര്‍​ദ്ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വി​നെ ആ​ലു​വ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. പെ​രി​ങ്ങാ​ട്ട് ക​ണ്ണ​ന്‍ എ​ന്നു വി​ളി​ക്കു​ന്ന പ്രി​യ​ന്‍​കു​മാ​റി​നെ (47) യാണ് ആ​ലു​വ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ത്.

ഫൈ​സ​ലി​നെ മ​ര്‍​ദ്ദി​ച്ച സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്നു തി​രി​ച്ച​റി​ഞ്ഞ ക​ണ്ണ​ന്‍റെ ഭാ​ര്യ ഷൈ​ല​ജ, പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ടു മ​ക്ക​ള്‍, മ​ക്ക​ളു​ടെ അ​ഞ്ച് സു​ഹൃ​ത്തു​ക്ക​ള്‍ എ​ന്നി​വ​ര്‍ ഒ​ളി​വി​ലാ​ണ്. യുവതി ക്വ​ട്ടേ​ഷ​ന്‍ നല്‍കിയെന്നാണ് ആദ്യം പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ സം​ഭ​വം ക്വ​ട്ടേ​ഷ​ന്‍ അ​ല്ലെ​ന്നും ഷൈ​ല​ജ​യും മ​ര്‍​ദ്ദ​ന​മേ​റ്റ ഫൈ​സ​ലും ത​മ്മി​ലു​ള്ള മു​ന്‍​വൈ​രാ​ഗ്യ​മാ​ണ് പ്ര​ശ്‌​ന​ത്തി​നു കാ​ര​ണ​മെ​ന്നും പോ​ലീ​സ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക