Image

തിരഞ്ഞെടുപ്പിന്‌ ശേഷം മായാവതി ബിജെപിയിലേക്കെന്ന്‌ വെളിപ്പെടുത്തല്‍

Published on 15 May, 2019
തിരഞ്ഞെടുപ്പിന്‌ ശേഷം മായാവതി ബിജെപിയിലേക്കെന്ന്‌ വെളിപ്പെടുത്തല്‍


ദില്ലി:  തിരഞ്ഞെടുപ്പിന്‌ ശേഷം സഖ്യമുണ്ടാക്കാന്‍ മായാവതിയെയും കൂട്ടുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍. മായാവതി മിക്ക പ്രസംഗങ്ങളിലും നരേന്ദ്രമോദിയെ കടന്നാക്രമിക്കുമെങ്കിലും തിരഞ്ഞെടുപ്പിന്‌ ശേഷം ഗതി മാറുമെന്നാണ്‌ ബിഎസ്‌പി അധ്യക്ഷയുടെ വലംകൈ ആയിരുന്ന കോണ്‍ഗ്രസ്‌ നേതാവിന്റെ വാക്കുകള്‍.

ഇത്‌ പ്രതിപക്ഷത്തെ ആശങ്കയില്‍ ആക്കുന്നതാണ്‌. ഭരിക്കാനുളള ഭൂരിപക്ഷം എന്‍ഡിഎയ്‌ക്കോ ബിജെപിക്കോ കിട്ടാതെ വരുന്ന സാഹചര്യത്തില്‍ മുന്നണിക്ക്‌ പുറത്തുളളവരുടെ പിന്തുണയും സ്വീകരിക്കേണ്ടതായി വരും. ഈ സാഹചര്യത്തിലാണ്‌ മായാവതിയുടെ അടക്കം കാര്യത്തില്‍ സംശയം ഉയരുന്നു.

അതിനിടെയാണ്‌ മായാവതിയുടെ മുന്‍ വലംകൈ ആയ കോണ്‍ഗ്രസ്‌ നേതാവ്‌ നസീമുദ്ദീന്‍ സിദ്ദിഖിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നത്‌. തിരഞ്ഞെടുപ്പ്‌ ഫലം വന്നതിന്‌ ശേഷം മായാവതി ബിജെപിയുമായി കൈകോര്‍ക്കും. ഫലപ്രഖ്യാപനത്തിന്‌ ശേഷമുണ്ടാകുന്ന സമ്മര്‍ദം ആയിരിക്കും അതിന്‌ കാരണമെന്നും സിദ്ദിഖി പറയുന്നു.

കോണ്‍ഗ്രസിനോട്‌ മായാവതി പാലിക്കുന്ന അകലം സംശയം ബലപ്പെടുത്തുന്നു.എന്നാല്‍ കടുത്ത ബിജെപി വിരുദ്ധ നിലപാട്‌ എടുക്കുന്ന അഖിലേഷ്‌ യാദവിന്റെ സമാജ്‌ വാദി പാര്‍ട്ടി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നും നസീമുദ്ദീന്‍ സിദ്ദിഖി വ്യക്തമാക്കി. ബിജെപിയോടൊപ്പം മായാവതി പണ്ടും കൈ കോര്‍ത്തിട്ടുണ്ട്‌ എന്നും സിദ്ദിഖി ഓര്‍മ്മപ്പെടുത്തുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക