Image

ബിജെപി കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകളില്‍ വിജയമുറപ്പിച്ചെന്ന്‌ അമിത്‌ ഷാ

Published on 15 May, 2019
 ബിജെപി കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകളില്‍ വിജയമുറപ്പിച്ചെന്ന്‌ അമിത്‌ ഷാ

ന്യൂഡല്‍ഹി: ഇതിനോടകം തന്നെ ബിജെപി കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകളില്‍ വിജയമുറപ്പിച്ചതായി പാര്‍ട്ടി അധ്യക്ഷന്‍ അമിത്‌ ഷാ. രാജ്യത്തുടനീളം സഞ്ചരിച്ചിട്ടുള്ള ആളാണ്‌ ഞാന്‍. എനിക്ക്‌ ജനങ്ങളുടെ പ്രതികരണങ്ങള്‍ അറിയാം.


അഞ്ചും ആറും ഘട്ടങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ ബിജെപി കേവല ഭൂരിപക്ഷം കടന്നെന്ന്‌ ഞങ്ങള്‍ക്ക്‌ പൂര്‍ണ ആത്മവിശ്വാസമുണ്ട്‌. ഏഴാം ഘട്ടം കൂടി അവസാനിക്കുന്നതോടെ 300 സീറ്റുകള്‍ കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ അവസാനിച്ചയുടന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിളിച്ച്‌ ചേര്‍ത്ത യോഗത്തിനെതിരെയും അമിത്‌ ഷാ വിമര്‍ശനം ഉന്നയിച്ചു. അവര്‍ക്ക്‌ ഇനി യോഗം ചേര്‍ന്ന്‌ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാമെന്നും അദ്ദേഹം പറയുകയുണ്ടായി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക