Image

നവജാത ശിശു പുഴുവരിച്ച് രണ്ടു ദിവസം കാട്ടില്‍: അമ്മയ്ക്ക് 5 വര്‍ഷം കഠിന തടവും പിഴയും

Published on 15 May, 2019
നവജാത ശിശു പുഴുവരിച്ച് രണ്ടു ദിവസം കാട്ടില്‍: അമ്മയ്ക്ക് 5 വര്‍ഷം കഠിന തടവും പിഴയും

പാലക്കാട് ഃ അട്ടപ്പാടിയില്‍ നവജാത ശിശുവിനെ കാട്ടിലെ തോട്ടില്‍ ഉപേക്ഷിച്ച കേസില്‍ മാതാവിന് 5 വര്‍ഷം കഠിന തടവും 10,000രൂപ പിഴയും വിധിച്ചു. അഗളി കൊട്ടമേട് സ്വദേശിനി മരതക (52)ഹത്തെയാണു പാലക്കാട് അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചത്. 2012 ഓഗസ്റ്റ് 15നാണു കേസിനാസ്പദമായ സംഭവം.

മരതകം പ്രസവിച്ച ഉടന്‍ ഭൂതിവഴി ഊരിനടുത്തുള്ള കാട്ടില്‍ 12 അടിയോളം താഴ്ചയുള്ള തോട്ടിലേക്കു പെണ്‍കുട്ടിയെ എറിഞ്ഞുകളഞ്ഞു എന്നാണു കേസ്. വന്യമൃഗങ്ങളുള്ള കാട്ടില്‍ 2 ദിവസം കുട്ടി ജീവനോടെ കിടന്നു. ഓഗസ്റ്റ് 15ന് ഉച്ചയോടെ ആടുമേയ്ക്കാനെത്തിയ ഊരിലെ പാപ്പാള്‍ എന്ന സ്ത്രീ കുഞ്ഞിന്റെ കരച്ചില്‍ കേട്ടു നാട്ടുകാരെയും അഗളി പൊലീസിനെയും വിവരം അറിയിച്ചു.

ശരീരമാസകലം പുഴുവരിച്ചു ഗുരുതരാവസ്ഥയില്‍ മുള്‍പടര്‍പ്പില്‍ കിടന്ന കുഞ്ഞിനെ പൊലീസ് അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് കോട്ടത്തറ െ്രെടബല്‍ സ്‌പെഷാലിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിക്കു പൂര്‍ണ ആരോഗ്യം വന്നതിനു ശേഷം ആശുപത്രിയില്‍വച്ചു പൊലീസ് ശിശു സംരക്ഷണ സമിതി മുഖേന മലമ്പുഴയിലെ പ്രോവിഡന്‍സ് ഹോമിനുകുഞ്ഞിനെ കൈമാറി.  

സ്വാതന്ത്ര്യ ദിനത്തില്‍ കണ്ടെത്തിയ കുഞ്ഞിനു പൊലീസ് സ്വതന്ത്ര എന്ന പേരുമിട്ടു. അഗളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡിഎന്‍എ പരിശോധനയുള്‍പ്പെടെയുള്ള ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയാണു കുറ്റകൃത്യം തെളിയിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക