Image

സര്‍വകലാശാല ഭൂമിദാനം: ആരോപണം തെളിയിച്ചാല്‍ രാജിയെന്ന് വി.സി

Published on 25 April, 2012
 സര്‍വകലാശാല ഭൂമിദാനം: ആരോപണം തെളിയിച്ചാല്‍ രാജിയെന്ന് വി.സി
കോഴിക്കോട്: കോഴിക്കോട് സര്‍വകലാശാല ഭൂമിദാനം സംബന്ധിച്ച ആരോപണം തെളിയിച്ചാല്‍ രാജിവെയ്ക്കുമെന്ന് വി.സി. ഡോ. എം. അബ്ദുള്‍ സലാം. സര്‍വകലാശാലയുടെ ഭൂമി പതിച്ചു നല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ടില്ലെന്നും അബ്ദുള്‍ സലാം പറഞ്ഞു. ഭൂമിദാനം സംബന്ധിച്ച് സിന്‍ഡിക്കേറ്റിലെ അഭിപ്രായ വ്യത്യാസം സ്വാഭാവികം മാത്രമാണെന്നും അബ്ദുള്‍ സലാം പറഞ്ഞു. ഭൂമിദാനം ചെയ്യാനുള്ള തീരുമാനം സിന്‍ഡിക്കേറ്റ് ഇന്നലെ റദ്ദാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക