Image

മമതക്കു പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

Published on 16 May, 2019
മമതക്കു പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍
 കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ലോക്‌സഭ തെരഞ്ഞെടുപ്പു പ്രചാരണം ഒരു ദിവസം മുമ്പേ അവസാനിപ്പിക്കണമെന്ന തെരഞ്ഞെടുപ്പ്‌ കമീഷന്റെ തീരുമാനത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്.  കമ്മീഷന്‍ ബിജെപിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും ആര്‍എസ്‌എസുകാരാണ്‌ കമ്മീഷന്‍ അംഗങ്ങളെന്നുമായിരുന്നു മമതയുടെ വിമര്‍ശനം.

മോദിയും അമിത്‌ഷായും അടക്കമുള്ളവര്‍ മമതയെ അപമാനിക്കുകയാണെന്നു മായാവതി പറഞ്ഞു. തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പക്ഷപാതപരമായാണ്‌ പ്രവര്‍ത്തിക്കുന്നത്‌.

പ്രധാനമന്ത്രിയുടെ റാലികള്‍ ഉള്ളതിനാലാണ്‌ ഇന്നു രാവിലെ മുതല്‍ പ്രചാരണം നിരോധിക്കാതെ രാത്രി മുതല്‍ നിരോധനം ഏര്‍പെടുത്തിയത്‌. മമതക്കു ശക്തമായ പിന്തുണ അറിയിച്ച മായാവതി ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരു പ്രധാനമന്ത്രിക്കു യോജിച്ചതല്ലെന്നും കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നടപടി ഭരണഘടനയോട്‌ കാട്ടിയ വഞ്ചനയാണെന്ന്‌ കോണ്‍ഗ്രസ്‌ പറഞ്ഞു. മോദിയുടെ റാലികള്‍ക്കു ശേഷം പ്രചാരണം അവസാനിപ്പിക്കാനാണ്‌ കമ്മീഷന്‍ നര്‍ദേശം.

മോഡല്‍ കോഡ്‌ ഓഫ്‌ കോണ്‍ടാക്ട്‌ എന്നത്‌ മോദി കോഡ്‌ ഓഫ്‌ മിസ്‌ കോണ്‍ടാകട്‌ ആയി മാറി എന്നും കോണ്‍ഗ്രസ്‌ വക്താവ്‌ രണ്‍ദീപ്‌ സിങ്‌ സുര്‍ജെവാല പറഞ്ഞു. ബംഗാളിലെ ശേഷിക്കുന്ന ഒമ്പത്‌ ലോക്‌സഭാ മണ്ഡലങ്ങളിലെ പ്രചാരണം വ്യാഴാഴ്‌ചയോടെ അവസാനിപ്പിക്കാന്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. പരസ്യ പ്രചാരണം വെള്ളിയാഴ്‌ചയാണ്‌ അവസാനിക്കേണ്ടിയിരുന്നത്‌.

എന്നാല്‍, പ്രത്യേക സാഹചര്യം കണക്കിലെടുത്താണ്‌ വ്യാഴാഴ്‌ച തന്നെ പ്രചാരണം നിര്‍ത്തുന്നതെന്നായിരുന്നു കമ്മീഷന്റെ അറിയിപ്പ്‌. ബിജെപി അധ്യക്ഷന്‍ അമിത്‌ ഷാ പങ്കെടുത്ത തെരഞ്ഞെടുപ്പ്‌ റാലിക്ക്‌ പിന്നാലെയാണ്‌ സംസ്ഥാനത്താകെ അക്രമം പൊട്ടിപ്പുറപ്പെട്ടത്‌. അക്രമത്തിന്‌ തുടക്കമിട്ടത്‌ ബിജെപിയാണെന്നതിന്റെ തെളിവുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ നേരത്തെ പുറത്തു വിട്ടിരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക