Image

ഏഷ്യാക്കാരില്‍ തൊഴില്‍ രഹിതര്‍ കുറവായതില്‍ പ്രസിഡന്റിന്റെ അഭിനന്ദനം

Published on 16 May, 2019
ഏഷ്യാക്കാരില്‍ തൊഴില്‍ രഹിതര്‍ കുറവായതില്‍ പ്രസിഡന്റിന്റെ അഭിനന്ദനം
വാഷിംഗ്ടണ്‍, ഡി.സി: ഏഷ്യന്‍ അമേരിക്കക്കാര്‍ക്കിടയില്‍ തൊഴിലില്ലായ്മ നിരക്ക് രണ്ടു ശതമാനം മാത്രമാണെന്നതില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പ് സംത്രുപ്തി രേഖപ്പെടുത്തി. മെയ് 13-നു വൈറ്റ് ഹൗസില്‍ പ്രസിഡന്റ്‌സ് അഡൈ്വസറി കമ്മീഷന്‍ ഓണ്‍ ഏഷ്യന്‍ അമേരിക്കന്‍സ് ആന്‍ഡ് പസിഫിക്ക് ഐലന്‍ഡേഴ്‌സ് അംഗങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ധേഹം.

ഏഷ്യാക്കാരുടെ സാമ്പത്തിക ഉന്നമനത്തിനൂള്ള നടപടിക്രമങ്ങളും പ്രസിഡന്റ് പ്രഖ്യാപിച്ചു. തൊഴിലില്ലായ്മ പൂര്‍ണമായി ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്ന് കമ്മീഷനിലെ 12 അംഗങ്ങളും പറഞ്ഞു. കമ്മീഷനിലെ ഏക ഇന്ത്യാക്കാരന്‍ പ്രേം പരമേശ്വരനാണ്.

ബഹുരാഷ്ട്ര മീഡിയ-ഫിലിം കമ്പനിയായ ഇറൊസിന്റെ ഗ്രൂപ്പ് ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസറായ പര്‍മേശ്വരന്‍, ആദ്യകാല റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളായ വെണ്‍ പരമേശ്വരന്റെയും ഡോ. പ്രിസില്ല പരമേശ്വരന്റെയും ഏക പുത്രനാണ്.

വാള്‍ സ്ട്രീറ്റില്‍ ഇന്‍ വെസ്റ്റ്മെന്റ് ബാങ്കറായി 23 വര്‍ഷത്തെ പരിചയമുള്ള പ്രേം പരമേശ്വരന്‍ 2015-ല്‍ ആണുഇറോസില്‍ ചെര്‍ന്നത്.

കൊളംബിയ യൂണിവേസ്ഴ്സിറ്റിയില്‍ നിന്നു ബി.എ.യും, എം.ബി.എ യും നേടിയിട്ടൂള്ള പ്രേം, ന്യു യോര്‍ക്ക് വെസ്റ്റ്ചെസ്റ്ററിലെ സ്‌കാര്‍സ്ഡെയിലില്‍ നിന്നാണു സ്‌കൂള്‍ വിദ്യാഭ്യാസം പുര്‍ത്തിയാക്കിയയത്. സ്‌കാര്‍സ്ഡെയ്ലിലെ ആദ്യ മലയാളി കുടുംബങ്ങളില്‍ ഒന്നായിരുന്നു വെണ്‍ പരമേശ്വരന്റെയും പ്രിസില്ലയുടെയും.

അമ്പതുകളില്‍ അമേരിക്കയിലെത്തിയ വെണ്‍ പരമേശ്വരന്‍, വി.കെ.ക്രുഷ്ണമേനോന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വെസ്റ്റ്ചെസ്റ്ററില്‍ ഡോ. പ്രിസ്ലില്ല പരമേശ്വരന്‍ 33 വര്‍ഷം മുന്‍പ് സ്ഥാപിച്ച ഏഷ്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ കമ്മിറ്റിയും ഇന്ത്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ കമ്മിറ്റിയും സജീവമായി ഇപ്പോഴും പ്രവര്‍ത്തനം തുടരുന്നു.
ഏഷ്യാക്കാരില്‍ തൊഴില്‍ രഹിതര്‍ കുറവായതില്‍ പ്രസിഡന്റിന്റെ അഭിനന്ദനംഏഷ്യാക്കാരില്‍ തൊഴില്‍ രഹിതര്‍ കുറവായതില്‍ പ്രസിഡന്റിന്റെ അഭിനന്ദനംഏഷ്യാക്കാരില്‍ തൊഴില്‍ രഹിതര്‍ കുറവായതില്‍ പ്രസിഡന്റിന്റെ അഭിനന്ദനംഏഷ്യാക്കാരില്‍ തൊഴില്‍ രഹിതര്‍ കുറവായതില്‍ പ്രസിഡന്റിന്റെ അഭിനന്ദനം
Join WhatsApp News
Firing back 2019-05-16 18:03:12
Serve an honest man Parameshwaran than serving a narcissist 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക