വാര്‍ത്തയും വിനോദവും കോര്‍ത്തിണക്കി ലോകത്തെമ്പാടു മുള്ള മലയാളികളുടെ മനം കവരുന്ന ഏഷ്യാ നെറ്റ്, ഈയാഴ്ച്ചയും പുത്തന്‍ അമേരിക്കന്‍ വിശേഷങ്ങളുമായി ഇന്ത്യ യില്‍ ശനിയാഴ്ച രാവിലെ 7 മണിക്ക് ( അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം വെള്ളിയാഴ്ച വൈകീട്ട് 9.30 നുഹോട്ട് സ്റ്റാര്‍ ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ് നിങ്ങളുടെ സ്വീകരണ മുറി യിലെത്തുന്നു .
ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍ :
വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്ന്. റമദാനെ വരവേറ്റ് പ്രസിഡണ്ട് ട്രംപ് .
ആവേശം വിതറിയ മിസ് യുഎസ്എ.
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷ ന്റെ വിഷു ഈസ്റ്റര്‍ ആഘോഷങ്ങള്‍ വിവിധ പരിപാടികളോടെ കൊണ്ടാടി .
മലയാളി അസോസിയേഷന് ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ് ) ന്റെ നേതൃത്വത്തില്‍ മദേഴ്സ് ഡേ ആഘോഷിച്ചു .
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ചിക്കാഗോ പൗരസമിതി സ്വീകരണം നല്കി.
അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയ ഡോക്ടര്‍ ശശി തരൂരുമായി ഒരു അഭിമുഖം.
പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്
യൂ.എസ്. എപ്പിസോഡ്പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.