Image

നവകേരള നിര്‍മ്മാണം : ഫോമ വില്ലേജ് പ്രോജക്ട്; പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കിയ ഭവന നിര്‍മ്മാണം

അനില്‍ പെണ്ണുക്കര Published on 17 May, 2019
നവകേരള നിര്‍മ്മാണം : ഫോമ വില്ലേജ് പ്രോജക്ട്; പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കിയ ഭവന നിര്‍മ്മാണം
അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷനായ ഫോമയുടെ എക്കാലത്തേയും മികച്ച ജീവകാരുണ്യ പദ്ധതിയായ ഫോമാ വില്ലേജ് പ്രോജക്ട് പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കിയ പ്രോജക്ട് എന്ന നിലയില്‍ പ്രശംസ പിടിച്ചുപറ്റുന്നു. ജൂണ്‍ രണ്ടിന് തിരുവല്ലയില്‍ നടക്കുന്ന ഫോമാ കേരളാ കണ്‍വന്‍ഷനോടനുബന്ധിച്ചു നടക്കുന്ന പൊതുയോഗത്തില്‍ കേരളാ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ ഫോമാ ഗ്രാമം നാടിനു സമര്‍പ്പിക്കുമ്പോള്‍ കേരളത്തിന്റെ നവകേരള പദ്ധതിയില്‍ ഫോമയും കണ്ണിയാവുകയാണ് .എല്ലാ തുറകളില്‍ നിന്നും പൂര്‍ണ്ണമായ പിന്തുണ ലഭിക്കുമ്പോഴും ഒരു സമൂഹത്തിന്റെ വിജയത്തിന് പ്രാദേശികമായ  പിന്തുണ ലഭിക്കുന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. തിരുവല്ലയിലും മലപ്പുറത്തും നടക്കുന്ന പ്രോജക്ട് പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന പ്രാദേശിക പിന്തുണ തന്നെ വലിയ ഉദാഹരണം. പ്രാദേശിക ഭരണകൂടങ്ങളുടെയും പ്രാദേശിക ജനങ്ങളുടെയും  സഹായം കൊണ്ടാണ് പദ്ധതി വളരെ വേഗത്തില്‍ മുന്‍പോട്ടു പോകുന്നതെന്ന് തിരുവല്ല പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ ഇ മലയാളിയോട് പറഞ്ഞു.മലപ്പുറം, പത്തനംതിട്ട  ജില്ലാ കളക്ടര്‍മാര്‍, പദ്ധതി പ്രദേശത്തെ പഞ്ഞായത്ത് ജനപ്രതിനിധികള്‍, ഫോമാ ചുമതലപ്പെടുത്തിയവര്‍ ഒക്കെ പ്രാദേശികമായി നടത്തുന്ന ഇടപെടലുകള്‍ പ്രോജക്ടിന് വലിയ സഹായമാണ് നല്‍കുന്നത്.
സര്‍ക്കാര്‍ നവകേരള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ എല്ലാ മാനദണ്ഡങ്ങളും പൂര്‍ണ്ണമായി പാലിച്ച് പരിസ്ഥിതിക്ക് ഗുണപ്രദമായ തരത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്.
ചെലവു കുറഞ്ഞ വീട്, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, ജല മാനേജ്‌മെന്റ്, സാമ്പത്തിക വികസനം, ജൈവ  പരിസ്ഥിതി ഇടപെടല്‍, ഉപജീവന സഹായം, കാര്‍ഷിക അനുബന്ധ മേഖല, ഇ സാങ്കേതിക വിദ്യ തുടങ്ങിയവയിലെല്ലാം ഈ കുടുംബങ്ങള്‍ക്ക് വികസനവും വിജയവും ഉറപ്പു വരുത്തുന്ന തരത്തില്‍ ഒരു  കൂട്ടായ്മ കൂടി ഒരുക്കുന്നതിന് ഫോമാ വില്ലേജ് പ്രോജക്ട് വഴിയൊരുക്കും. ഫോമാ വില്ലേജ് പ്രോജക്ടിന്റെ നിര്‍മ്മാണം ഭാവിയില്‍ സംഭവിക്കുവാനിടയുള്ള പ്രകൃതി ദുരന്തങ്ങള്‍ കൂടി നേരിടത്തക്ക രീതിയിലാണ് നടക്കുന്നത്.ഇതിന്റെ ഭാഗമായാണ് ഈ പ്രോജക്ടിലേക്ക് തണല്‍ എന്ന സംഘടന വരുന്നതും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതും. അതു കൊണ്ടു തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തിലാണ് നടക്കുന്നത്.പ്രളയക്കെടുതിയില്‍ അകപ്പെട്ട ജനതയെ ഒന്നടങ്കം പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയും രാജ്യാന്തര തലത്തില്‍ മാതൃകയാകുന്ന ഒരു വികസന പ്രക്രിയയും ജീവിത നിലവാരശൈലിയും കേരളത്തില്‍ സാധ്യമാക്കുകയും ചെയ്യണം.

പ്രളയക്കെടുതിയില്‍ അകപ്പെട്ട ജനതയെ ഒന്നടങ്കം പുതിയൊരു ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയും അതോടൊപ്പം രാജ്യാന്തര തലത്തില്‍ മാതൃകയാകുന്നൊരു വികസന പ്രക്രിയയും ജീവിതനിലവാര ശൈലിയും കേരളത്തില്‍ സാധ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യവും ഫോമാ വില്ലേജ് പ്രോജക്ടിന് പിന്നിലുണ്ട്.
ലോകത്തിലെ ഏറ്റവും ആധുനികവും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായൊരു സംസ്ഥാനമായി കേരളത്തെ മാറ്റണമെന്നാണ് ലോകത്തുള്ള മലയാളി സമൂഹത്തിന്റെ ആഗ്രഹം. ഇതിലേക്കായി മലയാളികളുടെ ഒത്തൊരുമയും സഹകരണവും സ്‌നേഹവും വിശ്വാസവും ബുദ്ധിയും കരുത്തുമൊക്കെ പ്രകടിപ്പിക്കാനുള്ള ഒരു സുപ്രധാന അവസരമാക്കി ഇതിനെ മാറ്റുകയാണ് വേണ്ടത്. പുതിയൊരു കേരളത്തിന്റെ നിര്‍മ്മിതിക്കായി ഇന്നേവരെ പിന്തുടര്‍ന്നുവന്ന നയങ്ങളും നിയമങ്ങളും വിശ്വാസങ്ങളും കാഴ്ചപ്പാടുകളുമൊക്കെ തിരുത്തിയേ മതിയാകൂ. അതിലേക്കായി ഫോമയുടെ കാഴ്ചപ്പാടുകളും വിലയിരുത്തലുകളും,പ്രവര്‍ത്തനങ്ങളും കേരളത്തിന്  ഗുണകരമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

നവകേരള നിര്‍മ്മാണം : ഫോമ വില്ലേജ് പ്രോജക്ട്; പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കിയ ഭവന നിര്‍മ്മാണംനവകേരള നിര്‍മ്മാണം : ഫോമ വില്ലേജ് പ്രോജക്ട്; പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കിയ ഭവന നിര്‍മ്മാണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക