Image

നെടുമ്പാശേരിയില്‍ മൂന്നേകാല്‍ കിലോ സ്വര്‍ണവുമായി ജീവനക്കാരനും യാത്രക്കാരനും പിടിയില്‍

Published on 17 May, 2019
നെടുമ്പാശേരിയില്‍ മൂന്നേകാല്‍ കിലോ സ്വര്‍ണവുമായി ജീവനക്കാരനും യാത്രക്കാരനും പിടിയില്‍
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി വീണ്ടും സ്വര്‍ണം കടത്താന്‍ ശ്രമം.വിമാനത്താവളത്തിലെ ക്ലീനിംഗ്‌ സ്റ്റാഫിനെയും യാത്രക്കാരനെയും ഡിആര്‍ ഐ പിടികൂടി.

ഇവര്‍ കടത്താന്‍ ശ്രമിച്ച മൂന്നേകാല്‍ കിലോ സ്വര്‍ണവും ഡിആര്‍ ഐ പിടിച്ചെടുത്തു. ഇന്നു രാവിലെയാണ്‌ സംഭവം.

മലപ്പുറം സ്വദേശിയായ യാത്രക്കാരന്‍ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ കൗണ്ടറിനു സമീപമുള്ള ശുചി മുറിയില്‍ ഒളിപ്പിച്ചു വെച്ചിരുന്ന സ്വര്‍ണം ഇവിടുത്തെ ക്ലീനിംഗ്‌ സ്റ്റാഫായ യുവാവ്‌ എത്തി എടുത്തുകൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടയിലാണ്‌ പിടിയിലായത്‌.ഇരുവരെയും ഡിആര്‍ ഐ ചോദ്യം ചെയ്‌തുവരികയാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക