Image

തേ​ക്കി​ന്‍​കാ​ട് മൈ​താ​ന​ത്തെ മാ​ലി​ന്യ​ങ്ങ​ള്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നീക്കം ചെയ്യും - വി.എ​സ്. സു​നി​ല്‍​കു​മാ​ര്‍

Published on 17 May, 2019
തേ​ക്കി​ന്‍​കാ​ട് മൈ​താ​ന​ത്തെ മാ​ലി​ന്യ​ങ്ങ​ള്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നീക്കം ചെയ്യും - വി.എ​സ്. സു​നി​ല്‍​കു​മാ​ര്‍
തൃ​ശൂ​ര്‍: തേ​ക്കി​ന്‍​കാ​ട് മൈ​താ​ന​ത്തെ മാ​ലി​ന്യ​ങ്ങ​ള്‍ കോ​ര്‍​പ​റേ​ഷ​ന്‍ അധികൃതരുടെ നേതൃത്വത്തില്‍ പൂ​ര്‍​ണ​മാ​യും നീ​ക്കം ചെ​യ്യു​മെ​ന്നു കൃ​ഷി​മ​ന്ത്രി വി.എ​സ്. സു​നി​ല്‍​കു​മാ​ര്‍ അ​റി​യി​ച്ചു. വ​ര്‍​ഷ​ങ്ങ​ളാ​യി തൃ​ശൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ് പൂ​ര​പ്പി​റ്റേ​ന്നു മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്ത് തേ​ക്കി​ന്‍​കാ​ട് മൈ​താ​ന​വും തൃ​ശൂ​ര്‍ ന​ഗ​ര​വും ശുചീകരിക്കുന്നത് . എ​ന്നാ​ല്‍, ഇ​ത്ത​വ​ണ പൂ​ര​പ്പി​റ്റേ​ന്നത്തെ ശു​ചീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടുണ്ടാ​യ ചി​ല ത​ര്‍​ക്ക​ങ്ങ​ള്‍ മൂ​ലം മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നീണ്ടുപോയി. മാ​ലി​ന്യ​ങ്ങ​ള്‍ സം​സ്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ കൃ​ഷി മ​ന്ത്രി, തൃ​ശൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​ര്‍ അ​ജി​ത വി​ജ​യ​ന്‍, ഡി​പി​സി അം​ഗം വ​ര്‍​ഗീ​സ് ക​ണ്ടം​കു​ള​ത്തി എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മാ​ലി​ന്യങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി സം​സ്ക​രി​ക്കു​ന്ന​തി​നു തീരുമാനമെടുത്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക