Image

സഭയിലെ വ്യാജരേഖ കേസ് : ഫാ. തേലക്കാടന് ഈ മെയില്‍ അയച്ചയാള്‍ കസ്റ്റഡിയില്‍ ;രേഖ ഒറിജിനല്‍ ആണെന്ന് യുവാവിന്റെ മൊഴി

Published on 17 May, 2019
സഭയിലെ വ്യാജരേഖ കേസ് : ഫാ. തേലക്കാടന് ഈ മെയില്‍ അയച്ചയാള്‍ കസ്റ്റഡിയില്‍ ;രേഖ ഒറിജിനല്‍ ആണെന്ന് യുവാവിന്റെ മൊഴി

കൊച്ചി : സിറോ മലബാര്‍ സഭയിലെ പുതിയ വിവാദമായ വ്യാജരേഖ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. റവ. ഡോ. പോള്‍ തേലക്കാട്ടിന് രേഖകള്‍ ഇമെയില്‍ ചെയ്ത ആദിത്യ എന്ന യുവാവിനെയാണ് ആലുവ ഡിവൈഎസ്പി കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും സൂചന ഉണ്ട്. 

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുന്‍ ഓഫീസ് സെക്രട്ടറി ടോണി കല്ലൂക്കാരനെയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഈ വൈദികനെ വിട്ടയച്ചുവെന്നാണ് സൂചന. ആദിത്യനെ അറസ്റ്റ് ചെയ്തതില്‍ ആലുവ എസ്പി ഓഫീസിനു മുന്നില്‍ വൈദികരും നാട്ടുകാരും പ്രതിഷേധിച്ചു.

അതേസമയം, ഫാ. പോള്‍ തേലക്കാട്ടിന് ഇമെയില്‍  വഴി ഫാ. തേലക്കാട്ടിന് അയച്ചു കൊടുത്തത് വ്യാജരേഖ അല്ലെന്നും ഒറിജിനല്‍ ആണെന്നും ആദിത്യന്‍ മൊഴി നല്‍കിയതായി സൂചന ഉണ്ട്. ഫാ.  തേലക്കാട്ടില്‍ നിന്ന് പിടിച്ചെടുത്ത ഇമെയില്‍ രേഖകള്‍ താനയച്ചതാണെന്ന് ആദിത്യ സമ്മതിച്ചതായാണ് അറിയുന്നത്. ആരോപിക്കപ്പെടുന്ന പ്രമുഖ സ്വകാര്യ  സ്ഥാപനങ്ങളില്‍ ആദിത്യന്‍ ജോലി ചെയ്തിരുന്നു. ആ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ അവിടുത്തെ ഔദ്യോഗിക ഡേറ്റാബേസില്‍ നിന്ന് ലഭിച്ച രേഖകള്‍ തന്നെയാണെന്നും കര്‍ദ്ദിനാളിനെതിരായ രേഖകള്‍ വ്യാജമല്ലെന്നും ആദിത്യ അവകാശപ്പെട്ടതായി അറിയുന്നു. എന്നാല്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ അവരുടെ ഔദാ്യേഗിക ഡേറ്റാബേസില്‍ നിന്ന് ഇത് സംബന്ധമായ വിവരങ്ങള്‍ നീക്കിക്കളഞ്ഞതായാണ് അറിയുന്നത്. ഇങ്ങിനെയാണെങ്കില്‍ കൂടുതല്‍ ശാസ്ത്രീയമായ പരിശോധനകള്‍ വേണ്ടി വന്നേക്കാം. 

എന്നാല്‍ വ്യാഴാഴ്ച  രാവിലെ 9.30ന് ചില സംശയങ്ങള്‍ ചോദിക്കാന്‍ എന്ന പേരില്‍ വിളിച്ചു വരുത്തിയ പൊലീസ് ആദിത്യയെ അനധികൃതമായി കസ്റ്റഡിയില്‍ വച്ചിരിക്കുകയാണെന്ന് എ എം ടി  ആരോപിച്ചു. രാത്രി വൈകിയും ആദിത്യയെ റിലീസ് ചെയ്യാനോ അറസ്റ്റു ചെയ്യാനോ പൊലീസ് തയ്യാറാകുന്നില്ല എന്നത് ദുരൂഹമാണ്. ഇത് നിയമ ലംഘനമാണെന്നും ആദിത്യയെ ബലിയാടാക്കി യഥാര്‍ത്ഥ വസ്തുത മറച്ചു വക്കാനുള്ള പൊലീസിന്റെ ഗൂഢശ്രമമാണെന്നും എഎംടി  ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക