Image

ഹയര്‍ സെക്കന്‍ഡറിയില്‍ 20% സീറ്റ് വര്‍ധിപ്പിക്കും: അനധികൃതമായി പിടിഎ ഫണ്ട് ശേഖരിച്ചാല്‍ കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ്

Published on 17 May, 2019
ഹയര്‍ സെക്കന്‍ഡറിയില്‍  20% സീറ്റ് വര്‍ധിപ്പിക്കും: അനധികൃതമായി പിടിഎ ഫണ്ട് ശേഖരിച്ചാല്‍ കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ്


തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ബാച്ചുകളിലേക്ക് ആദ്യ അലോട്ട്‌മെന്റ് നടത്തിയ ശേഷം ഇത്തവണ 20% സീറ്റ് വര്‍ധിപ്പിക്കും. ട്രയല്‍ അലോട്ട്‌മെന്റിനും ആദ്യഘട്ട അലോട്ട്‌മെന്റിനും ശേഷമാകും വര്‍ധനവ്. ട്രയല്‍ അലോട്ട്‌മെന്റ് 20 നും ആദ്യ അലോട്ട്‌മെന്റ് 24 നുമാണ് വരുന്നത്. നിലവില്‍ 36,1763 പ്ലസ് വണ്‍ സീറ്റുകളാണ് ഉള്ളത്.

അതിനാല്‍ പ്രധാന അലോട്ട്‌മെന്റില്‍ പ്രവേശനം ലഭ്യമായില്ലെങ്കിലും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിനു മുമ്പ് തന്നെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും 20% സീറ്റ് വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇത്തവണ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് സീറ്റ് വര്‍ധനവ് വൈകുന്നത്. എന്നാല്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിനു ശേഷം സീറ്റ് വര്‍ധനവ് നടപ്പിലാകും. 

അതേസമയം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ പ്രവേശനത്തിനു നിയമം ലംഘിച്ച് പിടിഎ ഫണ്ട് ശേഖരിക്കുന്നതായി പരാതി ഉയര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഇതനുസരിച്ച് 100 രൂപയില്‍ കൂടുതല്‍ രക്ഷിതാക്കളില്‍ നിന്ന് വാങ്ങാനാകില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക