Image

ലീഗിന്റെ പേരില്‍ ഫ്‌ളക്‌സ്‌ സ്ഥാപിക്കുന്നത്‌ ബന്ധം ശിഥിലമാക്കാന്‍: കെ.പി.എ. മജീദ്‌

Published on 25 April, 2012
ലീഗിന്റെ പേരില്‍ ഫ്‌ളക്‌സ്‌ സ്ഥാപിക്കുന്നത്‌ ബന്ധം ശിഥിലമാക്കാന്‍: കെ.പി.എ. മജീദ്‌
കോഴിക്കോട്‌: ലീഗിന്റെ പേരില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരേ ഫ്‌ളക്‌സ്‌ സ്ഥാപിക്കുന്നത്‌ ചില സാമൂഹ്യവിരുദ്ധരാണെന്നും ഇതുകൊണ്ടൊന്നും ലീഗും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴില്ലെന്നും മുസ്ലിംലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്‌ പറഞ്ഞു.

ഇവര്‍ രാത്രിയില്‍ ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ സ്ഥാപിച്ച്‌ അതിരാവിലെ ചാനലുകളെ വിളിച്ച്‌ വിവരമറിയിക്കുകയാണ്‌ ചെയ്യുന്നത്‌. പാര്‍ട്ടിനേതാക്കളോ അനുയായികളോ അറിയാതെ ഉയരുന്ന ഇത്തരം ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ ഉപയോഗിച്ച്‌ ലീഗിനെയും കോണ്‍ഗ്രസിനെയും തമ്മിലകറ്റാനാണ്‌ ശ്രമം. യു.ഡി.എഫിന്റെ ശത്രുക്കളാണ്‌ ഇതിന്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌. അത്തരക്കാരുടെ കെണിയില്‍ പാര്‍ട്ടിപ്രവര്‍ത്തകരും യു.ഡി.എഫ്‌ അനുഭാവികളും വഞ്ചിതരാകരുതെന്നും അദ്ദേഹം പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക