Image

അവസാന മണിക്കൂറുകളില്‍ ബിജെപിയെ തിരിഞ്ഞു കുത്തി ഗോഡ്സെ

കല Published on 18 May, 2019
അവസാന മണിക്കൂറുകളില്‍ ബിജെപിയെ തിരിഞ്ഞു കുത്തി ഗോഡ്സെ

തിരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടത്തില്‍ ബിജെപിയിലെ നേതാക്കളുടെ ഗോഡ്സെ അനുകൂല പരാമര്‍ശങ്ങള്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് ബിജെപിയില്‍ വിലയിരുത്തല്‍. ഗോഡ്സെയെ പ്രകീര്‍ത്തിച്ച നേതാക്കളെ തള്ളിപ്പറയുകയാണ് ഇപ്പോള്‍ പാര്‍ട്ടി ദേശിയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപിയുടെ ചിന്താധാരയ്ക്ക് എതിരാണ് ഇത്തരക്കാരുടെ വാദങ്ങളെന്ന് അമിത്ഷാ ട്വിറ്ററില്‍ കുറിച്ചു. 
സ്വാധി പ്രജ്ഞയ്ക്ക് പിന്നാലെ ഗോഡ്സെ അനുകൂല പ്രസ്താവനകളുമായി പാര്‍ട്ടിയുടെ എം.പി നളിന്‍കുമാര്‍ കട്ടിലും കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെയും ബിജെപി മധ്യപ്രദേശ് മാധ്യമവിഭാഗം തലവന്‍ അനില്‍ സൗമിത്രയും രംഗത്തെത്തി. 
ഗോഡ്സെയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറിവരുകയാണ് എന്നായിരുന്നു അനന്ത്കുമാര്‍ ഹെഗ്ഡെയുടെ പരാമര്‍ശം. എന്നാല്‍ പിന്നീട് തന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്ന് ഹെഗ്ഡെ വിശദീകരണം നല്‍കി. 
മഹാത്മാഗാന്ധിയെ പാകിസ്ഥാന്‍റെ രാഷ്ട്രപിതാവ് എന്നായിരുന്നു മധ്യപ്രദേശ് ബിജെപി മാധ്യമവിഭാഗം തലവന്‍ അനില്‍ സൗമിത്ര വിശേഷിപ്പിച്ചത്. ഇയാളെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു ബിജെപി. ഇതേ സമയം സ്വാധി പ്രജ്ഞാ സിങിന്‍റെ ഗോഡ്സെ പരാമര്‍ശം അവരുടെ വ്യക്തപരമായ നിരീക്ഷണമാണെന്നും അത്തരം വ്യക്തിപരമായ താത്പര്യങ്ങളും അവരുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധമില്ലെന്നും ബിജെപി വിശദീകരണക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. 
ഗോഡ്സെയെ വാഴ്ത്തുന്ന ബിജെപി നേതാക്കളുടെ ശൈലിക്കെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ഉയര്‍ത്തുന്നു കഴിഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക