Image

തീയില്‍ വെന്തരിയുമ്പോഴും ലേഖ വിളിച്ചു പറഞ്ഞു; രക്ഷിക്കാന്‍ നോക്കേണ്ട, ഉത്തരവാദി ചന്ദ്രനാണ്

കല Published on 18 May, 2019
തീയില്‍ വെന്തരിയുമ്പോഴും ലേഖ വിളിച്ചു പറഞ്ഞു; രക്ഷിക്കാന്‍ നോക്കേണ്ട, ഉത്തരവാദി ചന്ദ്രനാണ്


നെയ്യാറ്റിക്കരയില്‍ ആത്മഹത്യ ചെയ്ത ലേഖയുടെയും വൈഷ്ണവിയുടെയും കേസില്‍ പുതിയ വഴിത്തിരിവ്. ലേഖയുടെ സമീപവാസിയായ വ്യക്തി പോലീസിന് നല്‍കിയ മൊഴിയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സ്വയം തീകൊളുത്തി വെന്തരിയുമ്പോള്‍ രക്ഷിക്കാന്‍ ഓടിയെത്തിയ സമീപവാസിയോട് ... എന്നെ രക്ഷിക്കാന്‍ നോക്കേണ്ട,,, എല്ലാത്തിനും ഉത്തരവാദി ചന്ദ്രനാണ് എന്ന് ലേഖ വിളിച്ചു പറഞ്ഞിരുന്നു. 
മകള്‍ വൈഷ്ണവി സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ ലേഖ മെഡിക്കല്‍ കോളജില്‍ എത്തി മണിക്കൂ്റുകള്‍ക്ക് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. 
കേസില്‍ ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍, ചന്ദ്രന്‍റെ അമ്മ കൃഷ്ണമ്മ, ഇവരുടെ സഹോദരി, സഹോദരി ഭര്‍ത്താവ് കാശി എന്നിവര്‍ അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്‍ഡിലാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക