Image

പര്‍ദ്ദ അനുവദിക്കാതിരുന്നാല്‍ യുഡിഎഫ് ജയിക്കുന്ന എല്ലായിടത്തും എല്‍ഡിഎഫ് വിജയിക്കുമെന്ന് എം.വി ജയരാജന്‍

കല Published on 18 May, 2019
പര്‍ദ്ദ അനുവദിക്കാതിരുന്നാല്‍ യുഡിഎഫ് ജയിക്കുന്ന എല്ലായിടത്തും എല്‍ഡിഎഫ് വിജയിക്കുമെന്ന് എം.വി ജയരാജന്‍

മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണമായ പര്‍ദ്ദയെ വിമര്‍ശിച്ച് സിപിഎം നേതാവ് എം.വി ജയരാജന്‍ രംഗത്ത്. പര്‍ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നായിരുന്നു ജയരാജന്‍റെ വിവാദ പ്രസ്താവന. വോട്ട് ചെയ്യാനായി ക്യു നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റണമെന്നും ക്യാമറയില്‍ മുഖം കൃത്യമായി പതിയുന്ന തരത്തില്‍ മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കാവു എന്നും ജയരാജന്‍ ആവശ്യപ്പെട്ടു.
ഇങ്ങനെ വോട്ടെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയാറുണ്ടോ എന്നായിരുന്നു ജയരാജന്‍റെ ചോദ്യം. ഈ നിര്‍ദേശം നടപ്പിലാക്കിയാല്‍ യുഡിഎഫ് ജയിക്കുന്ന എല്ലാ പ്രധാന കേന്ദ്രങ്ങളിലും എല്‍ഡിഎഫ് വിജയിക്കുമെന്നും ജയരാജന്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക