Image

തൃശൂര്‍ പൂരത്തിന്‌ കൊടിയേറി

Published on 25 April, 2012
തൃശൂര്‍ പൂരത്തിന്‌ കൊടിയേറി
തൃശൂര്‍: തൃശൂര്‍ പൂരത്തിന്‌ ഇന്ന്‌ കൊടിയേറി. ഇന്നുച്ചയോടെയാണ്‌ പാറമേക്കാവ്‌ ക്ഷേത്രത്തിലും തിരുവമ്പാടി ക്ഷേത്രത്തിലും കൊടിയേറിയത്‌. മേയ്‌ ഒന്നാം തിയതിയാണ്‌ തൃശൂര്‍ പൂരം.സാമ്പിള്‍ വെടിക്കെട്ട്‌ ഞായറാഴ്‌ച നടക്കും.

തിരുവമ്പാടിയില്‍ ക്ഷേത്രത്തില്‍ തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍, പുലിയന്നൂര്‍ കുട്ടന്‍ നമ്പൂതിരിപ്പാട്‌, മേല്‍ശാന്തി മൂത്തേടത്ത്‌ സുകുമാരന്‍ നമ്പൂതിരി എന്നിവര്‍ കൊടിയേറ്റിന്‌ കാര്‍മികരായി.

തൃശൂര്‍ പൂരത്തിന്റെ പങ്കാളികളായ ഘടകക്ഷേത്രങ്ങളിലും ഇന്നുതന്നെയാണ്‌ കൊടിയേറ്റവും വെടിക്കെട്ടും. ലാലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രത്തില്‍ രാവിലെ കൊടിയേറി. നെയ്‌തലക്കാവ്‌, ചെമ്പൂക്കാവ്‌, പനമുക്കുംപിള്ളി, കണിമംഗലം, അയ്യന്തോള്‍, ചൂരക്കാട്ടുകാവ്‌, കാരമുക്ക്‌ എന്നീ ക്ഷേത്രങ്ങളിലും കൊടിയേറ്റ്‌ നടന്നു.
തൃശൂര്‍ പൂരത്തിന്‌ കൊടിയേറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക