തിരഞ്ഞെടുപ്പില്‍ മുഖംമറയ്ക്കുന്ന പര്‍ദ ധരിച്ച് വോട്ട് ചെയ്യാനെത്തുന്ന രീതി ഒഴിവാക്കണമെന്ന എം.വി ജയരാജന്റെ പരാമര്‍ശത്തിനെതിരെ മുസ്ലിം ലീഗ് രംഗത്തെത്തി. കമ്മ്യൂണിസ്റ്റ് നേതാവിന്റെ മനസിലെ വര്‍ഗീയതയാണ് ഇതിലൂടെ പുറത്തുവന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ കമ്മറ്റി ആരോപിച്ചു. വിശ്വാസവും ആചാരവും ഭരണഘടന അംഗീകരിച്ചതാണ്. അത് നിരാകരിച്ച് വേണം പോളിംഗ് ബൂത്തിലേക്ക് പോകാനെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പറഞ്ഞു.
റീ പോളിങ് നടക്കുന്ന പിലാത്തറയില്‍ എല്‍ഡിഎഫ് പ്രചരണ യോഗത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു ജയരാജന്റെ പരാമര്‍ശം. വീഡിയോയില്‍ പകര്‍ത്താന്‍ കഴിയുംവിധം പോളിംങ് ബൂത്തില്‍ വരി നില്ക്കുന്ന സ്ഥലത്ത് മുഖപടം ഒഴിവാക്കണം എന്നായിരുന്നു ജയരാജന്റെ ആവശ്യം. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കണമെന്നും ജയരാജന് പറഞ്ഞിരുന്നു.