Image

തോമസ് ഐസിക്കിനോട് സി ദിവാകരന്‍ മുഖത്ത് നോക്കി ചോദിച്ചു; നിങ്ങള്‍ക്കെന്താ കൊമ്പുണ്ടോ?

കല Published on 18 May, 2019
തോമസ് ഐസിക്കിനോട് സി ദിവാകരന്‍ മുഖത്ത് നോക്കി ചോദിച്ചു; നിങ്ങള്‍ക്കെന്താ കൊമ്പുണ്ടോ?

ഇടതുപക്ഷ മന്ത്രിസഭയില്‍ എക്കാലത്തുമുള്ള സിപിഎം സിപിഐ തര്‍ക്കങ്ങളുടെ മറ്റൊരു സംഭവം തുറന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ എല്‍ഡിഎഫ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സി.ദിവാകരന്‍. വി.എസ് സര്‍ക്കാരിന്‍റെ കാലത്ത് ധനമന്ത്രിയായിരുന്ന ഡോ.തോമസ് ഐസക്ക് സിപിഐ മന്ത്രിമാരുടെ ഫയലുകള്‍ തടഞ്ഞുവെച്ചുവെന്നും അന്ന് ക്യാബിനറ്റില്‍ തോമസ് ഐസക്കിനോട് താന്‍ നേര്‍ക്ക് നേര്‍ ഏറ്റുമുട്ടിയെന്നുമാണ് ദിവാകരന്‍ പറഞ്ഞത്. സിപിഐ മന്ത്രിമാരെ തഴയുന്ന സമീപനമായിരുന്നു തോമസ് ഐസക്കിന്‍റേത്. എന്നാല്‍ ഞാന്‍ ക്യാബിനറ്റില്‍ വെച്ച് ഫയല്‍ വലിച്ചെറിഞ്ഞുകൊണ്ട് ഐസക്കിനോട് ചോദിച്ചു നിങ്ങള്‍ക്കെന്താ കൊമ്പുണ്ടോ. ഞാനും മന്ത്രിയാണ് നിങ്ങളും മന്ത്രിയാണ്. ധനമന്ത്രിക്ക് പ്രത്യേക അധികാരങ്ങളൊന്നുമില്ല. 
ഇപ്പോള്‍ വി.എസ് അധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷന്‍ സമ്പൂര്‍ണ്ണ പരാജയമാണെന്നും ദിവാകരന്‍ ആരോപിച്ചു. തിരുവനന്തപുരത്ത് മുന്‍ പഴ്സനല്‍ സ്റ്റാഫ് അംഗമായിരുന്ന ഡി.സാജു അനുസ്മരണ ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു ദിവാസകരന്‍റെ വെളിപ്പെടുത്തലുകള്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക