Image

കൊച്ചി കടവന്ത്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ തീപിടുത്തം

Published on 18 May, 2019
കൊച്ചി കടവന്ത്രയിലെ  അപ്പാര്‍ട്ട്‌മെന്റില്‍ തീപിടുത്തം


കൊച്ചി : അപ്പാര്‍ട്ട്‌മെന്റില്‍ തീപിടുത്തം. കൊച്ചി കടവന്ത്രയിലെ അപ്പാര്‍ട്ട്‌മെന്റിലാണ്‌ തീപിടുത്തമുണ്ടായത്‌ അഗ്‌നിശമന സേനയെത്തി തീയണയ്‌ക്കുകയാണ്‌. അപ്പാര്‍ട്ട്‌മെന്റിന്റെ മുകളിലത്തെ നിലയിലാണ്‌ തീപിടിച്ചത്‌. ആളപായം ഒന്നും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാകാം തീപിടുത്തത്തിന്റെ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം.

അതേസമയം മലപ്പുറം എടവണ്ണയില്‍ ഇന്ന്‌ പുലര്‍ച്ചെ വന്‍ തീപിടുത്തമുണ്ടായി. ഫര്‍ണീച്ചര്‍ നിര്‍മ്മാണ കേന്ദ്രത്തിലാണ്‌ തീപിടിത്തമുണ്ടായത്‌. നിലമ്‌ബൂര്‍,തിരുവാലി,മഞ്ചേരി അഗ്‌നിശമനസേന യൂണിറ്റുകള്‍ സംഭവ സ്ഥലത്ത്‌ എത്തിയാണ്‌ തീയണച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക