Image

രാജ്യം ഒരു മതത്തിനുള്ളിലേക്ക്‌ ഒതുങ്ങി പോകുന്നത്‌ വലിയ തെറ്റ്‌: കമല്‍ഹാസന്‍

Published on 18 May, 2019
രാജ്യം ഒരു മതത്തിനുള്ളിലേക്ക്‌ ഒതുങ്ങി പോകുന്നത്‌ വലിയ തെറ്റ്‌: കമല്‍ഹാസന്‍

ഹിന്ദുവെന്ന വാക്ക്‌ ഇന്ത്യടേത്‌ അല്ല വിദേശ ഭരണാധികാരികളുടെ സംഭാവനയാണെന്നും രാജ്യം ഒരു മതത്തിനുള്ളിലേക്ക്‌ ഒതുങ്ങി പോകുന്നത്‌ വലിയ തെറ്റാണെന്നും കമല്‍ഹാസന്‍. ട്വിറ്ററില്‍ പങ്കുവച്ച തെലുങ്ക്‌ കവിതയ്‌ക്കൊപ്പമാണ്‌ കമല്‍ഹാസന്‍ ഇങ്ങനെ കുറിച്ചത്‌.

ഹിന്ദുവെന്ന പേര്‌ ഇന്ത്യയില്‍ കൊണ്ടു വന്നത്‌ മുഗള്‍ ഭരണാധികാരികള്‍ ആയിരുന്നു. പിന്നീട്‌ എത്തിയ ബ്രിട്ടീഷുകാര്‍ അതിനെ പിന്തുണയ്‌ക്കുകയാണ്‌ ഉണ്ടായത്‌. ആദ്യകാല കവിവര്യന്‍മാരായിരുന്ന 12 ആള്‍വാര്‍മാരും 63 നായന്‍മാരും തരാത്ത പേരാണ്‌ ഹിന്ദു. സ്വന്തമായി ഇന്ത്യ എന്ന അസ്‌തിത്വമുള്ളപ്പോള്‍ വിദേശികള്‍ തന്ന പേര്‌ സ്വന്തമാക്കുകയും അത്‌ മതത്തിന്‌ ഇടുകയും ചെയ്യേണ്ട ആവശ്യമെന്താണ്‌?

ഒന്നിച്ച്‌ നിന്നാല്‍ ഒരുകോടി മെച്ചമുണ്ടാക്കാമെന്ന പഴഞ്ചൊല്ല്‌ ഇനിയും തമിഴ്‌ മക്കളോട്‌ പറയേണ്ടതുണ്ടോയെന്നും അദ്ദേഹം ട്വീറ്റ്‌ ചെയ്‌തിട്ടുണ്ട്‌. രാജ്യം മതത്തിനുള്ളിലേക്ക്‌ ഒതുങ്ങിപ്പോകുന്നത്‌ രാഷ്ട്രീയപരമായും ആത്മീയമായും സാമ്പത്തികമായും വലിയ തെറ്റാണ്‌ എന്നും താരം കൂട്ടിച്ചേര്‍ത്തു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക