Image

പാലായില്‍ ഷോണ്‍ ജോര്‍ജിനെ രംഗത്തിറക്കാനുള്ള പി.സി. ജോര്‍ജിന്റെ നീക്കത്തിനെതിരെ ബി.ജെ.പി

Published on 18 May, 2019
   പാലായില്‍ ഷോണ്‍ ജോര്‍ജിനെ രംഗത്തിറക്കാനുള്ള പി.സി. ജോര്‍ജിന്റെ നീക്കത്തിനെതിരെ ബി.ജെ.പി


കെ.എം.മാണിയുടെ മരണത്തോടെ ഒഴുവ്‌ വരുന്ന പാലാ നിയമസഭാ സീറ്റില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ഷോണ്‍ ജോര്‍ജിനെ രംഗത്തിറക്കാനുള്ള പി.സി. ജോര്‍ജിന്റെ നീക്കത്തിനെതിരെ ബി.ജെ.പി പ്രാദേശിക ഘടകം.

കോട്ടയത്ത്‌ ചേര്‍ന്ന ബി.ജെ.പി കോട്ടയം പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പ്‌ വിശകലന യോഗത്തില്‍ പി.സി. ജോര്‍ജിനെതിരെ വിമര്‍ശനം ഉയര്‍ന്നു. മക്കള്‍ രാഷ്ട്രീയത്തിനെതിരെ നില്‍ക്കുന്നുവെന്ന്‌ അവകാശപ്പെടുന്ന ബിജെപിയില്‍ സ്വയം മകനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്‌ ശരിയായില്ലെന്നാണ്‌ പ്രാദേശിക നേതാക്കള്‍ പറഞ്ഞത്‌

.പി.കെ.കൃഷ്‌ണദാസ്‌, എം.ഗണേഷ്‌ എന്നിവര്‍ യോഗത്തിലുണ്ടായിരുന്നു. ഇതുസംബന്ധിച്ച്‌ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്‌ കത്ത്‌ അയയ്‌ക്കാനാണ്‌ ഒരു വിഭാഗം പാര്‍ട്ടി നേതാക്കളുടെ നീക്കം.

പത്തനംതിട്ട പാര്‍ലമെന്റ്‌ മണ്ഡലത്തില്‍ പി.സി. ജോര്‍ജ്‌ നേതൃത്വം നല്‍കുന്ന ജനപക്ഷം പാര്‍ട്ടി എന്‍.ഡി.എയ്‌ക്ക്‌ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ജനപക്ഷത്ത്‌്‌ നിന്ന്‌ സുരേന്ദ്രന്‌ 30,000 വോട്ട്‌ അധികമായി ലഭിക്കുമെന്നാണ്‌ പി.സി.ജോര്‍ജ്‌ അവകാശപ്പെടുന്നത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക