Image

മോദിക്കും അമിത്‌ഷാക്കും ക്ലീന്‍ ചിറ്റ്‌; തെരഞ്ഞെടുപ്പ്‌ കമ്മീഷനില്‍ ഭിന്നത

Published on 18 May, 2019
മോദിക്കും അമിത്‌ഷാക്കും ക്ലീന്‍ ചിറ്റ്‌; തെരഞ്ഞെടുപ്പ്‌ കമ്മീഷനില്‍ ഭിന്നത


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്‌ഷാക്കും ക്ലീന്‍ ചിറ്റ്‌ നല്‍കിയ വിഷയത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷനില്‍ ഭിന്നത രൂക്ഷം. തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ട ലംഘനക്കേസുകളിലാണ്‌ ഇരുവര്‍ക്കും ക്ലീന്‍ ചിറ്റ്‌ നല്‍കിയത്‌.

നടപടിയില്‍ പ്രതിഷേധിച്ച്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അംഗം അശോക്‌ ലവാസ യോഗങ്ങളില്‍ നിന്ന്‌ വിട്ടു നിന്നു.
പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികളില്‍ തീരുമാനമെടുക്കാനുള്ള യോഗങ്ങളില്‍ നിന്നാണ്‌ അശോക്‌ ലവാസ വിട്ടു നിന്നത്‌. ന്യൂനപക്ഷ തീരുമാനങ്ങള്‍ രേഖപ്പെടുത്തുന്നില്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ നടപടി.

മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷന്‍ സുനില്‍ അറോറ, അംഗങ്ങളായ അശോക്‌ ലവാസ, സുഷില്‍ ചന്ദ്ര എന്നിവരടങ്ങിയ മൂന്നംഗ സമതിയാണ്‌ പൂര്‍ണ കമ്മീഷന്‍. ഏകകണ്‌ഠമായ തീരുമാനമാണ്‌ കമ്മീഷന്‍ പുറപ്പെടുവിക്കേണ്ടത്‌. എന്നാല്‍ അഭിപ്രായ ഐക്യമില്ലാത്ത സാഹചര്യങ്ങളില്‍ ഭൂരിപക്ഷാഭിപ്രായം വ്യക്തമാക്കാം.

കമ്മീഷന്റെ ഉത്തരവുകളില്‍ ന്യൂനപക്ഷ അഭിപ്രായം രേഖപ്പെടുത്താത്തിനാല്‍ യോഗങ്ങളില്‍ നിന്ന്‌ വിട്ടു നില്‍ക്കാന്‍ താന്‍ നിര്‍ബന്ധിതാനായിരിക്കുകയാണെന്ന്‌ ലവാസ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ക്ക്‌ മെയ്‌ നാലിന്‌ എഴുതിയ കത്തില്‍ പറയുന്നു. തന്റെ തീരുമാനങ്ങള്‍ രേഖപ്പെടുത്താത്തതിനാല്‍ കമീഷനില്‍ തന്റെ പങ്കാളിത്തം അനാവശ്യമാണ്‌ എന്നും ലവാസ കത്തില്‍ചൂണ്ടിക്കാട്ടുന്നു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക