Image

ബെഹ്‌റയുടെ വിദേശയാത്രയ്‌ക്ക്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അനുമതി നിഷേധിച്ചു

Published on 18 May, 2019
ബെഹ്‌റയുടെ വിദേശയാത്രയ്‌ക്ക്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അനുമതി നിഷേധിച്ചു


തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റയുടെ വിദേശയാത്രയ്‌ക്ക്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അനുമതി നിഷേധിച്ചു. തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ തല്‍ക്കാലം അനുമതി നല്‍കാനാകില്ലെന്ന്‌ കമ്മീഷന്‍ അറിയിച്ചു.

ദുബായിലെ ഓട്ടോമാറ്റിക്‌ പോലീസ്‌ സ്റ്റേഷന്റെ പ്രവര്‍ത്തനം പഠിക്കാനായി മൂന്ന്‌ ദിവസത്തെ യാത്രയ്‌ക്കാണ്‌ ഡിജിപി അനുമതി തേടിയത്‌. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി നേരത്തെ ലഭിച്ചിരുന്നു. ഇത്‌ ചൂണ്ടിക്കാട്ടി സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ കേന്ദ്രതെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ അനുമതി തേടുകയായിരുന്നു.

നാളെ കണ്ണൂര്‍, കാസര്‍കോട്‌ മണ്ഡലങ്ങളില്‍ റീപോളിംഗ്‌ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ യാത്ര ഒഴിവാക്കാന്‍ കമ്മീഷന്‍ നിര്‍ദേശിക്കുകയായിരുന്നു. ഈ മാസം 23ന്‌ തെരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനം വരാനിരിക്കുകയാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക